Advertisement

മി​ഷ​ൻ ശ​ക്തി പ​രീ​ക്ഷ​ണം: ഐ​എ​സ്ആ​ർ​ഒ​യു​മാ​യുള്ള സ​ഹ​ക​ര​ണം നാസ താത്കാലികമായി റദ്ദാക്കി

April 10, 2019
Google News 1 minute Read

ഉപഗ്രഹവേധ മിസൈൽ രീ​ക്ഷ​ണ​മാ​യ മി​ഷ​ൻ ശ​ക്തി വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​തി​നു പി​ന്നാ​ലെ​ ഐ​എ​സ്ആ​ർ​ഒ​യു​മാ​യു​ള്ള സ​ഹ​ക​ര​ണം താ​ത്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി നാ​സ. ഐ​എ​സ്ആ​ർ​ഒ​യും നാ​സ​യും ചേ​ർ​ന്നു​ള്ള ഹ്യൂ​മ​ൻ സ്പേ​സ് ഫ്ളൈ​റ്റ് വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് എ​ന്ന പ​ദ്ധ​തി​യാ​ണു നി​ർ​ത്തി​വ​ച്ച​തെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. എന്നാൽ ഒ​രാ​ഴ്ച​ നീണ്ട താത്കാലിക നിസ്സ​ഹ​ക​ര​ണത്തിനു ശേഷം നാ​സ സ​ഹ​ക​ര​ണം പു​ന​സ്ഥാ​പി​ച്ച​താ​യും റിപ്പോർട്ടുകളുണ്ട്.

സ​ഹ​ക​ര​ണം നി​ർ​ത്തി​വ​യ്ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് മാ​ർ​ച്ച് 29-ന് ​നാ​സ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ജിം ​ബ്രൈ​ഡ​ൻ​സ്റ്റീ​ൻ ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​ൻ കെ. ​ശി​വ​നു ക​ത്തെ​ഴു​തി​യി​രു​ന്നു. വൈ​റ്റ് ഹൗ​സി​ൽ​നി​ന്നു ല​ഭി​ച്ച നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്നു ക​ത്തി​ൽ പ​റ​യു​ന്നു. ഇ​ന്ത്യ​യു​ടെ മി​സൈ​ൽ പ​രീ​ക്ഷ​ണം വ​ലി​യ 60 അ​വ​ശി​ഷ്ട​ങ്ങ​ൾ ബ​ഹി​രാ​കാ​ശ​ത്തു സൃ​ഷ്ടി​ച്ചെ​ന്നും കത്തിൽ സൂചിപ്പിക്കുന്നു. പരീക്ഷണം സൃഷ്ടിച്ച അ​വ​ശി​ഷ്ട​ങ്ങ​ളുടെ മൊ​ത്തം ക​ണ​ക്കെ​ടു​ത്താ​ൽ അ​ത് 400-ന് ​അ​ടു​ത്തു​ വ​രും. ഇ​തി​ൽ​ത​ന്നെ 24 എ​ണ്ണം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്പേ​സ് സ്റ്റേ​ഷ​ന്‍റെ ഉ​യ​ര​ത്തി​ലാ​ണു​ള്ള​ത്. ഇ​ത് ഭീ​ക​ര​മാ​യ അ​വ​സ്ഥ​യാ​ണെ​ന്ന് ബ്രൈ​ഡ​ൻ​സ്റ്റീ​ൻ ക​ത്തി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം, നാ​സ​യും ഇ​സ്രോ​യും സ​ഹ​ക​രി​ക്കു​ന്ന ചാ​ന്ദ്ര​യാ​ൻ-2-​ന്‍റെ കാ​ര്യ​ത്തി​ൽ എ​ന്തെ​ങ്കി​ലും മാ​റ്റ​മു​ണ്ടാ​യോ എ​ന്നു വ്യ​ക്ത​മ​ല്ല. ഇ​തു സം​ബ​ന്ധി​ച്ചു ക​ത്തി​ൽ പ​രാ​മ​ർ​ശ​മി​ല്ലെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ ഇ​ന്ത്യ​ൻ ഉ​പ​ഗ്ര​ഹ​ത്തെ ഡി​ആ​ർ​ഡി​ഒ നി​ർ​മി​ച്ച ബാ​ലി​സ്റ്റി​ക് ഇ​ന്‍റ​ർ​സെ​പ്റ്റ​ർ മി​സൈ​ൽ ഉ​പ​യോ​ഗി​ച്ചു ത​ക​ർ​ക്കു​ന്ന​താ​യി​രു​ന്നു മി​ഷ​ൻ ശ​ക്തി. ഭൗ​മോ​പ​രി​ത​ല​ത്തി​ൽ​നി​ന്ന് 300 കി​ലോ​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ, മൂ​ന്നു മി​നി​റ്റി​നു​ള്ളി​ൽ ഉ​പ​ഗ്ര​ഹ​ത്തെ ബ​ഹി​രാ​കാ​ശ​ത്തു​വ​ച്ച് മി​സൈ​ൽ ത​ക​ർ​ത്തു. കൈ​ന​റ്റി​ക് കി​ൽ വി​ഭാ​ഗ​ത്തി​ലു​ള്ള, സ്ഫോ​ട​ക ശേ​ഖ​ര​മി​ല്ലാ​ത്ത മി​സൈ​ലാ​ണ് ദൗ​ത്യ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്. ശ​ബ്ദ​ത്തേ​ക്കാ​ൾ വേ​ഗ​ത്തി​ൽ കു​തി​ച്ച് ഉ​പ​ഗ്ര​ഹ​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ത​ക​ർ​ക്കു​ക​യാ​ണ് കൈ​ന​റ്റി​ക് കി​ൽ മി​സൈ​ലു​ക​ളു​ടെ രീ​തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here