സണ്ണി വെയ്ൻ വിവാഹിതനായി

യുവനടൻ സണ്ണി വെയ്ൻ വിവാഹിതനായി. ഇന്ന് പുലർച്ചെ ആറുമണിക്ക് ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. കോഴിക്കോട് സ്വദേശിനിയായ ബാല്യകാല സുഹൃത്ത് രഞ്ജിനിയാണ് വധു. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമായിരുന്നു വിവാഹചടങ്ങിൽ പങ്കെടുത്തത്.
മാധ്യമപ്രവർത്തകരെയോ സിനിമാ പ്രവർത്തകരെയോ അറിയിക്കാതെ വളരെ ലളിതമായി നടത്തിയ ചടങ്ങിൻ്റെ ചിത്രങ്ങൾ അവിടെ ഉണ്ടായിരുന്ന ചിലർ പകർത്തി ഫേസ്ബുക്കിൽ പങ്കു വെച്ചതോടെയാണ് പുറത്തറിഞ്ഞത്. സിനിമയിലെ സുഹൃത്തുക്കൾക്കു വേണ്ടിയും സഹപ്രവർത്തകർക്കു വേണ്ടിയും വരും ദിവസങ്ങളിൽ വിവാഹ സൽക്കാരം നടത്തും.
സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ സണ്ണി നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ആട് ഒരു ഭീകര ജീവിയാണ്, മോസയിലെ കുതിര മീനുകൾ, കൂതറ, നീ കോ ഞാ ചാ, ആട് 2, അലമാര, ഫ്രഞ്ച് വിപ്ലവം, പോക്കിരി സൈമൺ, കായംകുളം കൊച്ചുണ്ണി, ആൻ മരിയ കലിപ്പിലാണ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here