സച്ചിനോടുള്ള അളവറ്റ ആരാധന; സുധീർ ഗൗതമിന് ഗ്ലോബൽ ഫാൻ അവാർഡ്

സച്ചിൻ തെൻഡുൽക്കറുടെ ഏറ്റവും വലിയ ആരാധകനായ സുധീർ ഗൗതമിന് ഗ്ലോബൽ ഫാൻ അവാർഡ്. 2019 ലോകകപ്പിനു മുൻപായി കടുത്ത ക്രിക്കറ്റ് ആരാധകരെ ആദരിക്കുന്നതിൻ്റെ ഭാഗമായാണ് ഗൗതമിന് പുരസ്കാരം നൽകുക. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ വെച്ചാണ് പരിപാടി. സുധീറിനൊപ്പം മറ്റ് നാല് പേർക്ക് കൂടി പുരസ്കാരം സമ്മാനിക്കും.

“18 വർഷങ്ങൾക്കും 319 ഏകദിനങ്ങൾക്കും 66 ടെസ്റ്റുകൾക്കും 73 ടി-20കൾക്കും 68 ഐപിഎൽ മത്സരങ്ങൾക്കും 3 രഞ്ജി ട്രോഫി മത്സ്രങ്ങൾക്കും ശേഷം ഒരു കായികാരാധകനാവുക എന്നത് ഒറ്റപ്പെടലാണെങ്കിലും പ്രതിഫലാർഹമാനെന്ന് എനിക്കുറപ്പിക്കാനാവുന്നു. ആരാധനയുടെ വഴിയിൽ ഒരുപാട് ആളുകളെ എനിക്ക് പ്രചോദിപ്പിക്കാൻ സാധിച്ചു എന്നതു കൊണ്ടും ആഗോള തലത്തിൽ ഗ്ലോബൽ സ്പോർട്സ് ഫാൻ പുരസ്കാരത്തിന് ഏറെ അംഗീകാരം ലഭിക്കുന്നത് കൊണ്ടും ഞാൻ കൃതാർത്ഥനാണ്. എൻ്റെ ദൈവവും പ്രചോദനവും എൻ്റെ ആഗോള അംഗീകാരത്തിനുള്ള കാരണവുമായ സച്ചിൻ തെണ്ടുൽക്കർക്ക് ഞാൻ ഈ പുരസ്കാരം സമർപ്പിക്കുന്നു.”- സുധീർ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top