തമോര്‍ഗത്തത്തിന്റെ ആദ്യ ചിത്രം പുറത്ത് വിട്ട് ശാസ്ത്രലോകം

ലോകം പതിനെട്ടാം നൂറ്റാണ്ടു മുതല്‍ പഠനം നടത്തി വരുന്ന തമോര്‍ഗത്തത്തിന്റെ ആദ്യ ചിത്രം പുറത്ത് വിട്ട് ശാസ്ത്രലോകം. ലോകത്തിന്റെ വിവിധ കോണുകളിലായി സ്ഥാപിച്ച എട്ട് ദൂരദര്‍ശിനികളുടെ സഹായത്തോടെയാണ് തമോഗര്‍ത്തിന്റെ ചിത്രം ശാസ്ത്രജ്ഞര്‍ എടുത്തത്.

ഉയര്‍ന്ന മാസുള്ള നക്ഷത്രങ്ങള്‍ രൂപാന്തരം സംഭവിച്ച് തമോഗര്‍ത്തങ്ങളായി മാറുകയും ഇവയ്ക്ക് സ്വയം പ്രകാശിക്കാന്‍ കഴിയാതെ വരിയകും ചെയ്യുന്നു. എന്നാല്‍ ഉയര്‍ന്ന ഗുരുത്വാഘര്‍ഷണ ബലമുള്ള തമേഗര്‍ത്തങ്ങള്‍ക്ക് പരിധിയില്‍ എത്തുന്ന എല്ലാ വസ്തുക്കളെയും വലിച്ചെടുക്കാനുള്ള കഴിവ് കൂടുതലാണ്.

മാത്രമല്ല, സൗരയൂഥത്തേക്കാള്‍ വലിപ്പമുള്ള ഇവയ്ക്ക് സൂര്യനെക്കാള്‍ 6.5 ബില്യണ്‍ മടങ്ങ് വലിപ്പം കൂടുതലാണ്. പ്രപഞ്ചത്തില്‍ ഇതുവരെ കണ്ടെത്തിയ വസ്തുക്കളില്‍ വെച്ച് ഏറ്റവും വലിപ്പമുള്ളവയും ഇവയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More