ബ്രക്‌സിറ്റ് കാലാവധി ഒക്ടോബര്‍ 31 വരെ നീട്ടി

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകാനുള്ള സമയം ബ്രിട്ടന് നീട്ടിനല്‍കി. ഒക്ടോബര്‍ 31 വരെയാണ് പുറത്തു പോകാനായി പുതുക്കി നിശ്ചയിച്ചിരിക്കുന്ന സമയം.

ബ്രിട്ടന് പുറത്തു പോകാനുള്ള സമയത്തില്‍ സാവകാശം നല്‍കിക്കൊണ്ട് ബ്രസലില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്റെ അടിയന്തിര യോഗത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. ജൂണ്‍ 30 വരെ സമയം നല്‍കണമെന്നാണ് ബ്രിട്ടന്‍ ആവശ്യപ്പെട്ടത്. നിലവിലുള്ള കരാര്‍ അനുസരിച്ച് വെള്ളിയാഴ്ചയാണ് ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകേണ്ടിയിരുന്നത്.

ബ്രിട്ടന് പുറത്തു പോകാന്‍ അനുവദിച്ച സമയത്തില്‍ ഫ്രാന്‍സിന്റെ എതിര്‍പ്പ് മറികടന്നാണ് ബ്രിട്ടന് സമയം നീട്ടി നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top