കോളിയൂർ കൊലപാതകം; ഒന്നാം പ്രതിക്ക് വധശിക്ഷ

കോളിയൂർ കൊലപാതകത്തിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. വട്ടപ്പാറ സ്വദേശി അനിൽകുമാറിനാണ് തിരുവനന്തപുരം രണ്ടാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. രണ്ടാം പ്രതിയായ തമിഴ്‌നാട് സ്വദേശി ചന്ദ്രശേഖരന് ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു.

2016 ജൂലൈ 7 നാണ് തിരുവനന്തപുരം കോളിയൂരിൽ ഗ്രഹനാഥനെ വീട്ടിൽ കയറി തലയ്ക്കടിച്ചു കൊലപ്പെടുത്തുകയും ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ചതിനു ശേഷം പീഡിപ്പിക്കുകയും ചെയ്തത്. വട്ടപ്പാറ സ്വദേശിയായ കൊലുസ് ബിനുവെന്ന അനിൽകുമാറും തമിഴ്നാട് സ്വദേശി ചന്ദ്രശേഖരനുമായിരുന്നു കേസിലെ പ്രതികൾ. കേസിൽ ഒന്നാം പ്രതിയായ അനിൽകുമാറിനു കോടതി വധശിക്ഷ വിധിച്ചു. രണ്ടാം പ്രതിയായ ചന്ദ്രശേഖരനെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. പീഡനവും,കൊലപാതകവുമടക്കമുള്ള കുറ്റങ്ങൾക്കാണ് ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ചത്.ഭവനഭേദനം,കവർച്ചയടക്കമുള്ള കേസുകൾക്ക് 7 വർഷം വരെ തടവും വിധിച്ചിട്ടുണ്ട്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് കോടതി നിരീക്ഷിച്ചു.

Read Also : കൊലപാതകം; ശരവണഭവൻ ഹോട്ടലുടമയുടെ ശിക്ഷ സുപ്രീം കോടതി ശരിവെച്ചു

Special Prosecutor VS Vineeth Kumar

സംഭവം നടന്നു 48 മണിക്കൂറിനുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്തതും, ശാസ്ത്രീയ തെളിവുകൾ കൃത്യമായി ശേഖരിച്ചതും അന്വേഷണത്തിൽ നിർണായകമായെന്നു അന്വേഷണ ഉദ്യോഗസ്ഥൻ കെ.എസ്.ഗോപകുമാർ.

2016 ജൂലൈ ഏഴാം തിയതിയാണ് മനുഷ്യമനസ്സാക്ഷിയെ മരവിപ്പിച്ച കൊടു ക്രൂരകൃത്യം നടക്കുന്നത്. അടുക്കള വാതിൽ തകർത്ത് ്കത്ത് കടന്ന പ3തികൾ കൈവശം കരുതിയിരുന്ന ഭാരമുള്ള ചുറ്റികകൊണ്ട് ആദ്യം ഉറങ്ങി കിടന്ന ഗൃഹനാഥനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അടുത്ത് കിടന്ന ഭാര്യയെയും തലയ്ക്കടിച്ച് ബോധം കെടുത്തി പീഡിപ്പിച്ചു.

സംഭവത്തിന് മൂന്നു ദിവസം മുമ്പ് മുതൽ ഇരുപ്രതികളും ഒരുമിച്ച് ഉണ്ടായിരുന്നതും സംഭവശേഷം യാത്ര ചെയ്തതും സൈബർ രേഖകളിലൂടെ പ്രോസിക്യൂഷൻ തെളിയിച്ചു. അനിൽ കുമാർ സ്വർണാഭരണങ്ങൾ വിൽപ്പന നടത്തുന്നത് ജ്വല്ലറിയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വിഎസ് വിനീത് കുമാർ കോടതിയുടെ പ്രത്യേക അനുമതിയോടെ ഈ ദൃശ്യങ്ങളെല്ലാം തുറന്ന കോടതിയിൽ പ്രദർശിപ്പിച്ച് തെളിവ് നൽകി. ഫോറൻസിക് വകുപ്പ് മേധാവി ഡോ.ശശികല ിരയിൽ നിന്നും സമയോചിതമായി ശേഖരിച്ച സാമ്പിളുകളിൽ നിന്നും അനിൽ കുമാറിന്റെ ഡിഎൻഎ വേർതിരിച്ചതും ബലാത്സംഗ കുറ്റം തെളിയിക്കാൻ നിർണ്ണായകമായി.

കേസിൽ ഇരുവരും കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തിരുവനന്തപുരം രണ്ടാം അഡീഷനൽ സെഷൻ ജഡ്ജ് മിനി എസ് ദാസാണ് ശിക്ഷ വിധിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top