Advertisement

കോഴിക്കോട് എൻഡിഎ സ്ഥാനാർത്ഥി പ്രകാശ് ബാബുവിന് ജാമ്യം

April 11, 2019
0 minutes Read

ശബരിമലയില്‍ യുവതിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായ കോഴിക്കോട് എന്‍ഡിഎ സ്ഥാനാര്‍ഥി പ്രകാശ് ബാബുവിന് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി പ്രകാശ് ബാബുവിനു ജാമ്യം അനുവദിച്ചത്.

മൂന്നു മാസത്തേക്കു പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് ഹൈക്കോടതി പ്രകാശ് ബാബുവിനു ജാമ്യം അനുവദിച്ചത്.

ചിത്തിര ആട്ട വിശേഷ സമയത്ത് ശബരിമലയില്‍ എത്തിയ ഭക്തയെ ആക്രമിച്ച കേസിലാണ് പ്രകാശ് ബാബു റിമാന്‍ഡിലായത്. പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ നേരത്തെ പത്തനംതിട്ട കോടതി തള്ളിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top