കോൺഗ്രസിനെ പച്ച വൈറസ് ബാധിച്ചു; വിവാദ പരാമർശവുമായി വീണ്ടും ആദിത്യനാഥ്

കോ​ണ്‍​ഗ്ര​സി​നെതിരെ വിവാദ പരാമർശവുമായി വീണ്ടും ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. കോ​ണ്‍​ഗ്ര​സി​നെ ഗ്രീ​ൻ വൈ​റ​സ് ബാ​ധി​ച്ചു​വെ​ന്നായിരുന്നു യോഗിയുടെ പരാമർശം. ബ​റേ​ലി​യി​ൽ നടന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കിടെയായിരുന്നു മുസ്ലിം ലീഗുമായുള്ള കോൺഗ്രസിൻ്റെ ബന്ധത്തെ പരോക്ഷമായി വിമർശിച്ച് ആദിത്യനാഥ് രംഗത്തെത്തിയത്.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് ചു​റ്റും പ​ച്ച​ക്കൊ​ടി മാ​ത്ര​മാ​ണ് കാ​ണാ​നു​ണ്ടാ​യി​രു​ന്ന​തെ​ന്നും യോ​ഗി പ​റ​ഞ്ഞു. മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​നെ​യും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തെ വി​ഭ​വ​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​വ് മു​സ്‌​ലി​ങ്ങ​ളാ​ണെ​ന്ന് മ​ൻ​മോ​ഹ​ൻ സിംഗ് മു​ൻ​പൊ​രി​ക്ക​ൽ പ​റ​ഞ്ഞു​വെ​ന്നും യോ​ഗി കൂ​ട്ടി​ച്ചേ​ർ​ത്തു.

മു​സ്‌​ലിം ലീ​ഗ് വൈ​റ​സാ​ണെ​ന്നും കോ​ണ്‍​ഗ്ര​സി​നെ അ​ത് ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും വ​യ​നാ​ട്ടി​ല്‍ കോ​ണ്‍​ഗ്ര​സ് ജ​യി​ച്ചാ​ല്‍ വൈ​റ​സ് രാ​ജ്യം മു​ഴു​വ​ന്‍ വ്യാ​പി​ക്കു​മെ​ന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥ് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നെ​തി​രേ വി​വി​ധ പാ​ർ​ട്ടി​യി​ലെ ദേ​ശീ​യ നേ​താ​ക്ക​ൾ രം​ഗ​ത്തു വ​ന്നി​രു​ന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top