അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനം ശക്തമാകുന്നു; ബിജെപി രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുന്നുവെന്ന് കോണ്‍ഗ്രസ്

ഹിന്ദു ബുദ്ധമത വിശ്വാസികളല്ലാത്ത നുഴഞ്ഞു കയറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷാ യുടെ പ്രസ്താവന വിവാദമാകുന്നു. പ്രസ്ഥാവനക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. കേരള ക്രസ്ത്യന്‍ ഫോറം അമിത് ഷാ മാപ്പ് പറയണമെന്നാവശ്യപ്പെട്ടു.
2019 ല്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തുകയാണെങ്കില്‍ രാജ്യവ്യാപകമായി പൗരത്വാവകാശ നിയമം നടപ്പിലാക്കുമെന്നും, ഹിന്ദു ബുദ്ധമത വിശ്വാസികള്‍ ഒഴികെയുള്ള നുഴഞ്ഞു കയറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്നുമായിരുന്നു അമിത് ഷായുടെ വാക്കുകള്‍. ഇത് ബിജെപി ഒദ്യോഗികമായി ട്വീറ്റ് ചെയ്യുകയുമുണ്ടായി.
അമിത് ഷായുടെ വര്‍ഗീയ പരാമര്‍ശത്തെ ഉദ്ധരിച്ച് ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രചരണം ആരംഭിച്ചു. ബിജെപി രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അമിത് ഷാ യുടെ പരാമര്‍ശത്തിലൂടെ പാര്‍ട്ടിക്ക് ഭരണഘടനയോട് ബഹുമാനമില്ലെന്ന് വ്യക്തമായെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. രാജ്യത്തിന്റെ ഏകത നശിപ്പിച്ച്, വൈവിധ്യമായ വിശ്വാസം, സംസ്‌കാരം എന്നിവയെ തകര്‍ക്കുകയാണ് ബിജെപി ലക്ഷ്യമെന്ന് മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദ്ദുദ്ദീന്‍ ഒവൈസി വ്യക്തമാക്കി.
വര്‍ഗീയ പരാമര്‍ശത്തിനെതിരെ കേരള ക്രിസ്ത്യന്‍ ഫോറവും പ്രതികരിച്ചു. രാജ്യത്തിന്റെ മതേതര സ്വഭാവത്തിനെതിരെയുള്ള പ്രത്യക്ഷ ആക്രമണമാണ് നടന്നതെന്നും, അതിനാല്‍ അമിത് ഷാ മാപ്പ് പറയാന്‍ തയ്യാറാകണം എന്നുമാണ് ക്രിസ്ത്യന്‍ ഫോറത്തിന്റെ ആവശ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here