രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുടെ പരാതി

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ പരാതിയുമായി ബിജെപി നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുൽ തുടർച്ചയായി അധിക്ഷേപിക്കുന്നതായും മോശം വാക്കുകൾ ഇതിനായി ഉപയോഗിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് പരാതി. കേന്ദ്രമന്ത്രിമാരായ മുക്താർ അബ്ബാസ് നഖ്‌വി, നിർമ്മല സീതാരാമൻ എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

Read Also; കാവൽക്കാരൻ അഴിമതി നടത്തിയെന്ന് കോടതി അംഗീകരിച്ചു; റഫാൽ ഉത്തരവിൽ മോദിക്കെതിരെ രാഹുൽ

മോദിക്കെതിരെ രാഹുൽ നിരന്തരം അസത്യ പ്രചാരണം നടത്തുകയാണെന്നും എന്നാൽ നടപടികളെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരാശപ്പെടുത്തുന്നതായും നിർമ്മല സീതാരാമൻ പറഞ്ഞു. രാഹുലിനെതിരെ മൂന്ന് തവണ പരാതി നൽകിയിട്ടും നടപടി എടുക്കാൻ കമ്മീഷൻ തയാറായില്ലെന്നും പരാതികളിൽ പക്ഷപാതിത്വത്തോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികളെടുക്കുന്നതെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top