കാവൽക്കാരൻ അഴിമതി നടത്തിയെന്ന് കോടതി അംഗീകരിച്ചു; റഫാൽ ഉത്തരവിൽ മോദിക്കെതിരെ രാഹുൽ

റഫാൽ യുദ്ധ വിമാന ഇടപാടിൽ ദി ഹിന്ദു പത്രം പുറത്തുവിട്ട രഹസ്യരേഖകൾ പരിശോധിക്കാമെന്ന സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാൽ ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടെന്ന് സുപ്രീം കോടതി അംഗീകരിച്ചെന്നും കാവൽക്കാരൻ കളവ് നടത്തിയെന്നും രാഹുൽ മാധ്യമങ്ങളോടു പ്രതികരിച്ചു.
നേരത്തെ, വിധി ഇന്ത്യയുടെ വിജയമാണെന്നും സത്യം വിജയിക്കുമെന്നും കോണ്‍ഗ്രസ് ഔദ്യോഗിക അക്കൗണ്ടിൽനിന്നു ട്വീറ്റ് ചെയ്തിരുന്നു. റഫാൽ അഴിമതിയുടെ അസ്ഥിപഞ്ജരങ്ങൾ ഓരോന്നായി പുറത്തുവരികയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുർജേവാലയും ട്വീറ്റ് ചെയ്തു. അഴിമതി തുറന്നുകാട്ടുന്ന മാധ്യമപ്രവർത്തകരെ ഔദ്യോഗിക രഹസ്യ നിയമം ഉപയോഗിച്ച് ഭീഷണിപ്പെടുത്താൻ മോദി ശ്രമിക്കുകയാണെന്നും എത്ര കള്ളംപറഞ്ഞാലും സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ മോദിക്ക് ഒളിച്ചിരിക്കാൻ ഔദ്യോഗിക രഹസ്യ നിയമം എന്ന മറയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
Read More: റഫാലിൽ കേന്ദ്ര സർക്കാരിന്റെ വാദം പൊളിഞ്ഞെന്ന് യെച്ചൂരി
റഫാൽ യുദ്ധ വിമാന ഇടപാടിൽ ദി ഹിന്ദു പത്രം പുറത്തുവിട്ട രഹസ്യരേഖകൾ റഫാൽ യുദ്ധവിമാന ഇടപാടിൽ തെളിവായി സ്വീകരിക്കാൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here