ഡല്‍ഹി,ഹരിയാന സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും

ലോക് സഭാ തെരെഞ്ഞടുപ്പിനുള്ള ഡല്‍ഹിയിലേയും ഹരിയാനയിലേയും സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചേക്കും. ആംആദ്മി പാര്‍ട്ടിയുമായുള്ള സഖ്യചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ് കോണ്‍ഗ്രസ് സ്വന്തം നിലയ്ക്ക് ഡല്‍ഹിയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത്.
കപില്‍ സിബില്‍,അജയ് മാക്കന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ 7 സീറ്റുകളിലും ഹരിയാനയിലെ 10 സീറ്റുകളിലും ആയിരിക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. ഡല്‍ഹി കോണ്‍ഗ്രസ് അദ്യക്ഷ ഷീല ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിത് തുടങ്ങിയവര്‍ ഡല്‍ഹിയില്‍ നിന്ന് മത്സരിക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ആംആദ്മി പാര്‍ട്ടിയുമായുള്ള അവസാന സഖ്യ ചര്‍ച്ച അലസി പിരിഞ്ഞിരുന്നു.ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് ഒറ്റയ്ക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ തീരുമാനം എടുത്തത്. ഡല്‍ഹിയിലെ 7 സീറ്റില്‍ മുന്ന് സീറ്റുകള്‍ വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തെ ആംആദ്മി പാര്‍ട്ടി അംഗീകരിക്കാന്‍ തയ്യാറാകാതെ വന്നതാണ് ചര്‍ച്ച ഫലം കാണാതെ വന്നത്. ഇതോടെ ബിജെ പി വിരുദ്ധ വോട്ടുകള്‍ വിഘടിക്കുമെന്ന സൂചനയും നിലനില്‍ക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here