ഐഎസ്ആര്‍ഒ ചാരക്കേസ്; പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണത്തില്‍ നിന്നും ജസ്റ്റിസ് ഡികെ ജെയ്ന്‍ പിന്‍മാറി

ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് നമ്പി നാരായണനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍, പൊലീസ് ഉദ്യോഗസ്ഥരുടെ നടപടി അന്വേഷിക്കാന്‍ സുപ്രീം കോടതി ചുമതലപ്പെടുത്തിയ സംഘത്തില്‍ നിന്നും റിട്ട. ജഡ്ജി ജസ്റ്റിസ് ഡികെ ജെയ്ന്‍ പന്‍മാറി.

ബിസിസിഐ ഓംബുഡ്‌സ്മാന്‍ ചുമതല കൂടി വഹിക്കുന്ന ജെയ്ന്‍ ജോലിഭാരം കൂടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയില്‍ കത്ത് നല്‍കിയത്.

നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് എന്തടിസ്ഥാനത്തിലാണ് എന്ന് ചോദ്യം ചെയ്ത് സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top