കെയ്റ്റി ബോമാൻ; തമോഗർത്ത ചിത്രത്തിനു പിന്നിലെ ബുദ്ധികേന്ദ്രം

കഴിഞ്ഞ ദിവസമാണ് ചരിത്രത്തിലാദ്യമായി ഒരു തമോഗർത്തത്തിൻ്റെ ചിത്രം ശാസ്ത്രകാരന്മാർ പുറത്തുവിടുന്നത്. ഭൂമിയുടെ പല ഭാഗത്തായി സ്ഥാപിച്ചിരുന്ന 8 ഇവന്റ് ഹൊറൈസൻസ് ടെലിസ്‌കോപ്പുകൾ ഉപയോഗിച്ചെടുത്ത ചിത്രത്തിലേക്കുള്ള യാത്ര 2012ലാണ് ശാസ്ത്രജ്ഞന്മാർ തുടങ്ങിയത്. ഈ ചിത്രമെടുക്കാൻ അവരെ സഹായിച്ചത് ഒരു യുവശാസ്ത്രജ്ഞയുടെ അൽഗോരിതമാണ്. കൃത്യമായി പറഞ്ഞാൽ കെയ്റ്റി ലൂയി ബോമാൻ എന്ന 29കാരി ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ, ഈ ചിത്രം നമുക്ക് കാണാൻ കഴിയില്ലായിരുന്നു.

നൂറു കണക്കിന് ശാസ്ത്രജ്ഞന്മാരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. അവർക്കൊപ്പം കെയ്റ്റി പണിയെടുക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷമേ ആയുള്ളൂ. എംഐടിയിൽ നിന്നും കംപ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്നിവയിൽ ബിരുദധാരിയായ കേറ്റി 2017ലാണ് ഈ ദൗത്യത്തിനൊപ്പം ചേരുന്നത്. എം.ഐ.ടി ഹെയ്സ്റ്റാക് ഒബ്സർവേറ്ററിയിലെ അംഗമായിരുന്ന ബോമൻ മികച്ച മാസ്റ്റേഴ്സ് തീസിസിന് ഏൺസ്റ്റ് ഗില്ലമിൻ അവാർഡ് നേടിയിട്ടുണ്ട്.

ചിത്രം പതിഞ്ഞതിനു ശേഷം സന്തോഷം പ്രകടിപ്പിക്കുന്ന ബോമാൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More