പോസ്റ്റല്‍ വോട്ട് ചെയ്യുന്ന പൊലീസുകാരുടെ വിവരങ്ങള്‍ ശേഖരിക്കണമെന്ന ഡിജിപിയുടെ സര്‍ക്കുലറിനെതിരെ ആക്ഷേപം

പോസ്റ്റല്‍ വോട്ട് ചെയ്യുന്ന പൊലീസുകാരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കാനുള്ള ഡിജിപിയുടെ സര്‍ക്കുലറിനെതിരെ ആക്ഷേപം. വിവരങ്ങള്‍ ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി ഭീഷണിയിലൂടെയും സ്വാധീനത്തിലൂടെയും പോസ്റ്റല്‍ വോട്ട് കൈക്കലാക്കാനാണ് അസോസിയേഷന്റെ നീക്കമെന്നാണ് ആക്ഷേപം. ഓരോ യൂണിറ്റിലെയും പൊലീസുകാരുടെ വിശദ വിവരങ്ങള്‍ ശേഖരിക്കാനാണ് ഡിജിപിയുടെ ഉത്തരവ്. ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നല്‍കി.
പൊലീസുകാരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കണമെന്ന ഉത്തരവ് ആദ്യമായാണ് പുറത്തിറങ്ങുന്നത്. സര്‍ക്കുലര്‍ പുറത്തുവന്ന ഇന്നലെ തന്നെ പൊലീസ് സേനയ്ക്കുള്ളില്‍ വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് അസോസിയേഷന്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. പോസ്റ്റല്‍ വോട്ട് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായാണ് സേനയ്ക്കുള്ളില്‍ നിന്നും ഉയര്‍ന്നിരിക്കുന്ന പരാതി.
വോട്ടര്‍ പട്ടികയിലെ പൊലീസുകാരുടെ പൂര്‍ണ്ണ വിവരങ്ങള്‍ ശേഖരിക്കുന്നതിലൂടെ ആര്‍ക്കുവേണമെങ്കിലും അത് എടുക്കുവാന്‍ സാധിക്കും. അതാണ് അസോസിയേഷന്റെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. പൊലീസുകാരുടെ വിവരങ്ങള്‍ ഭരണാനുകൂല അസോസിയേഷന് കൈമാറാനാണ് നീക്കമെന്നും അസോസിയേഷന്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മെയ് 23 വരെ പോസ്റ്റല്‍ ബാലറ്റ് സമര്‍പ്പിക്കാന്‍ സമയമുണ്ട്. ഇലക്ഷന് ശേഷം പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി ഭീഷണിയിലൂടെ പോസ്റ്റല്‍ വോട്ട് കൈക്കലാക്കാനുള്ള ശ്രമവും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ടെന്നും അസോസിയേഷന്‍ ആരോപിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here