കേരളത്തിൽ കർഷകർക്ക് വേണ്ടി ഇടതുപക്ഷം ഒന്നും ചെയ്തില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കേരളത്തിൽ കർഷകർക്ക് വേണ്ടി ഇടതുപക്ഷം ഒന്നും ചെയ്തിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കാർഷിക കടങ്ങൾ എഴുതി തള്ളാനോ ഇതിനുള്ള നടപടികൾ സ്വീകരിക്കാനോ സംസ്ഥാന സർക്കാരിന് സാധിച്ചിട്ടില്ല. കേരളത്തിൽ 8000 കർഷകർ ജപ്തി ഭീഷണി നേരിടുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഈ രാജ്യത്ത് മോദിയാണോ രാഹുലാണോ പ്രധാനമന്ത്രിയാകേണ്ടതെന്ന് മുഖ്യമന്ത്രി ആദ്യം വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ പ്രസംഗങ്ങളെല്ലാം കോൺഗ്രസ് തോൽക്കണമെന്ന അന്ധമായ ആഗ്രഹത്തിന്റെ പുറത്താണ്. രാഹുൽ ഗാന്ധി തോൽക്കുമെന്നത് ഇടതുപക്ഷത്തിന്റെ ദിവാസ്വപ്‌നമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here