കോണ്‍ഗ്രസ് മത നിരപേക്ഷ ഐക്യത്തെ തകര്‍ക്കുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള

മത നിരപേക്ഷ ഐക്യത്തെ അട്ടിമറിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ്സ് സ്വീകരിക്കുന്നതെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള. ബി ജെ പി വിരുദ്ധ വോട്ടുകളുടെ ഏകോപനത്തിന് കോണ്‍ഗ്രസ്സ് ശ്രമിക്കുന്നില്ല. വര്‍ഗ്ഗീയതയ്‌ക്കെതിതിരായ പോരാട്ടത്തില്‍ പ്രധാന എതിരാളി ബിജെപിയാണെന്ന ധാരണയോടെയല്ല കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്നും രാമചന്ദ്രന്‍ പിള്ള ആരോപിച്ചു. ആലപ്പുഴ പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത നിരപേക്ഷ ഐക്യം ഉയര്‍ത്തിപ്പിടിക്കാന്‍ മുസ്ലീം ലീഗിനും സാധിക്കുന്നില്ല. അവര്‍ എല്ലാ ഫണ്ടമെന്റലിസ്റ്റുകളുമായി സന്ധിചേരാന്‍ തയ്യാറാകുന്നവരാണെന്ന് സമീപകാല സംഭവങ്ങള്‍ പോലും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഐഎന്‍എല്‍ അതില്‍ നിന്നും വിഭിന്നമാണ്. ഇത്  തിരിച്ചറിഞ്ഞു കൊണ്ടുള്ള സമീപനമാണ് ഇടതുമുന്നണി സ്വീകരിക്കുന്നതെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top