‘റഫാൽ പ്രശ്‌നത്തിൽ കുറച്ച് സംസാരിച്ചാൽ മതി’ : മോദിക്ക് ഉപദേശവുമായി ശിവസേന

റഫാലിൽ അനാവശ്യ വാദപ്രതിവാദങ്ങൾക്ക് നിൽക്കാതെ കുറച്ചു മാത്രം സംസാരിച്ച് വിമർശനങ്ങൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന് ശിവസേന. റഫാൽ ഇടപാടിൽ കോൺഗ്രസ് നിരന്തരം വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിൽ പാാർട്ടിയെ കൂടുതൽ കുഴപ്പത്തിലാക്കാതിരിക്കുന്നതാണ് ബുദ്ധിയെന്നും ശിവസേന മേധാവി ഉദ്ധവ് താക്കറെ ബിജെപി സർക്കാരിനെ ഉപദേശിച്ചു.

മോദിക്ക് ആവശ്യത്തിന് പബ്ലിസിറ്റി കിട്ടുന്നുണ്ട്. അങ്ങിനെയിരിക്കെ നമോ ടിവി വിവാദം അനാവശ്യമായിരുന്നുവെന്നും അത് ഒഴിവാക്കാമായിരുന്നുവെന്നും ശിവസേന അഭിപ്രായപ്പെട്ടു.

Read Also : കാവൽക്കാരൻ അഴിമതി നടത്തിയെന്ന് കോടതി അംഗീകരിച്ചു; റഫാൽ ഉത്തരവിൽ മോദിക്കെതിരെ രാഹുൽ

ലോക്‌സഭ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയെങ്കിലും മോദിയെ നിരന്തരം വിമർശിച്ച് ഉദ്ധവ് താക്കറെ രംഗത്ത് വരാറുണ്ട്.ബിജെപിയുടെ നിലപാടായ കോൺഗ്രസ് മുക്ത ഭാരതം എന്ന നിലവാരം കുറഞ്ഞ അജണ്ട തങ്ങൾക്കില്ലെന്ന് ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോൺഗ്രസിനെ പരാജയപ്പെടുത്തുമ്പോൾ രാജ്യത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമോ എന്നും താക്കറെ ചോദിച്ചിരുന്നു.

 


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top