‘ഇത്തിരി ട്രോളുവോ അണ്ണാ പ്ലീസ്’; അൽഫോൺസ് കണ്ണന്താനത്തിന്റെ പുതിയ ട്രോൾ ചലഞ്ച്, മികച്ച ട്രോളന്മാർക്ക് ‘സമ്മാനവും’

കൊച്ചിക്ക് വേണ്ടി പുതിയ ട്രോൾ ചലഞ്ചുമായി കേന്ദ്രമന്ത്രിയും എറണാകുളം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ അൽഫോൺസ് കണ്ണന്താനം. കൊച്ചിയുടെ വികസനത്തെക്കുറിച്ച് നല്ല ട്രോളുകൾ ഉണ്ടാക്കി കമന്റ് ചെയ്യാനാണ് ഫെയ്‌സ്ബുക്കിലൂടെ കണ്ണന്താനം ആവശ്യപ്പെട്ടിരിക്കുന്നത്. നല്ല ട്രോളൻമാർക്ക് സമ്മാനവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

മലയാളികൾ വളരെ നർമ്മബോധം ഉള്ളവരാണ്. എന്ത് സീരിയസ് കാര്യവും തമാശയായി ആസ്വദിക്കും. യുവാക്കളുടെ പല ട്രോളുകളും കാണുമ്പോൾ അദ്ഭുതപ്പെടാറുണ്ട്. ഇതെങ്ങനെ പോസിറ്റീവ് ആയി ഉപയോഗിക്കാം എന്ന് പലപ്പോഴും ചിന്തിക്കാറുണ്ടെന്ന് കണ്ണന്താനം ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

അൽഫോൺസ് കണ്ണന്താനത്തിന്റെ ട്രോൾ ചലഞ്ച്; മികച്ച ട്രോളന്മാർക്ക് ‘സമ്മാനവും’

മലയാളികൾ വളരെ നർമ്മബോധം ഉള്ളവരാണ്. എന്ത് സീരിയസ് കാര്യവും നമ്മൾ തമാശയാക്കി ആസ്വദിക്കാറുണ്ട്. നമ്മുടെ യുവാക്കളുടെ പല ട്രോളുകളും കാണുമ്പോൾ അത്ഭുതപ്പെടാറുണ്ട്. എന്തുമാത്രം സർഗ്ഗശേഷി ആണ് നമ്മുടെ യുവാക്കൾക്ക് ഉള്ളത്? ഇതെങ്ങനെ പോസിറ്റീവ് ആയി ഉപയോഗിക്കാം എന്നും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

എന്തായാലും എന്നെ ട്രോളുന്ന വീരന്മാർക്ക് ഒരു കൊച്ചു ചലഞ്ച് കൊച്ചിയുടെ വികസനത്തെക്കുറിച്ചു നല്ല നല്ല ട്രോളുകൾ ഉണ്ടാക്കി ഇവിടെ കമന്റ് ചെയ്യൂ.
നല്ല ട്രോളർമാർക്ക് എന്നോടൊപ്പം ഒരു സെൽഫി എടുക്കാം, ഈ പേജിൽ ഇടാം (തെരഞ്ഞെടുപ്പായതിനാൽ മറ്റു വാഗ്ദാനങ്ങളോ സമ്മാനങ്ങളോ ഇപ്പോൾ സാധ്യമല്ല).
അപ്പൊ ശരി, തുടങ്ങുവല്ലേ?

എന്നെയും ഒരു കഥാപാത്രമാക്കുന്നതിൽ വിരോധമില്ല.. എല്ലാം നമ്മുടെ കൊച്ചിക്കുവേണ്ടിയല്ലേ…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top