വിമാനത്താവളങ്ങളിൽ നിന്നും എടിഎമ്മുകൾ വഴി ഇനി കറൻസികൾ മാറാം

വിമാനത്താവളങ്ങളിൽ നിന്നും എടിഎമ്മുകൾ വഴി ഇനി കറൻസികൾ മാറാം. സൗദിയിലെ അന്തരാഷ്ട്ര വിമാനത്താവളങ്ങളിലാണ് വിദേശ കറൻസികൾ പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും സൗകര്യമുള്ള എ .ടി എമ്മുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി അൽ രാജ്‌ഹി ബാങ്ക് പൂർത്തിയാക്കിയത്

സൗദിയിലെ അന്തരാഷ്ട്ര വിമാനത്താവളങ്ങളിൽ വിദേശ കറൻസികൾ പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും സൗകര്യമുള്ള എ .ടി എമ്മുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയാണ് അൽ രാജ്‌ഹി ബാങ്ക് പൂർത്തിയാക്കി. ദമ്മാം ,റിയാദ് ,ജിദ്ദ ,മദീന എന്നീ വിമാനതാവളങ്ങളിലാണ് സൗദി, വിദേശ കറൻസികൾ പിൻവലിക്കാവുന്ന എ .ടി എമ്മുകൾ സ്ഥാപിച്ചിരിക്കുന്നത്.

Read Also : ഇനി എടിഎം കാർഡ് ഇല്ലാതെ തന്നെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം !

വിവരലടയാള സാങ്കേതിക വിദ്യയും മറ്റു നൂതന സംവിധാങ്ങളോടുകൂടിയ ഏറ്റവും നവീനമായ എ .ടി എമ്മുകളാണ് വിമാനതാവളങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്. ഇത് വഴി ആറ് കറൻസികൾ പിൻവലിക്കുന്നതിനും എട്ടു കറൻസികൾ മറ്റു കറൻസികളാക്കി മാറ്റുന്നതിനും സാധിക്കും .ഈ പുതിയ സംവിധാനം നിലവിൽ വന്നതോടെ മണി എക്സ്ചേഞ്ചുകളിൽ പോയി മണിക്കൂറുകളോളം കത്തിരിക്കേണ്ടതുമില്ല ട്രാൻസിറ്റ് യാത്രക്കാർക്കും ബാങ്ക് അകൗണ്ടുകളില്ലാത്തവർക്കും എ ടി എം കാർഡുകളില്ലാത്തവർക്കും വിലരലടയാളം ഉപയോഗിച്ച് മൾട്ടി കറൻസി എ ടി എം സേവനം പ്രയോജനപ്പെടുത്താം എന്നതും ഏറെ അനുഗ്രഹമായിരിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top