ഇലക്ട്രിക് കാറുമായി ഗീലി മോട്ടോര്‍സ്

ജിയോമെട്രി ബ്രാന്‍ഡിന് കീഴില്‍ ഇലക്ട്രിക് കാറുകളുമായി ചൈനീസ് കമ്പനി ഗീലി ഓട്ടോ. ആദ്യ ഘട്ടത്തില്‍ ജിയോമെട്രി എ സെഡാന്‍ മോഡലാവും കമ്പനി ആദ്യം നിരത്തിലെത്തിക്കുക.

ഒറ്റചാര്‍ജില്‍ 500 കിലോമീറ്റര്‍ ദൂരമാണ് ജിയോമെട്രിക്ക് പിന്നിടാന്‍ കഴിയുന്ന ദൂരം. കോംപാക്ട് മോഡുലാര്‍ ആര്‍ക്കിടെക്ച്ചര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിക്കുന്ന വാഹനത്തിന് സ്വപ്റ്റ്ബാക്ക് ഹെഡ്‌ലൈറ്റ്, ബംമ്പര്‍ എഡ്ജിലെ സി ഷേപ്പ് ഡിസൈന്‍, ഹെക്‌സഗണല്‍ എയര്‍ഡാം തുടങ്ങിയ എല്ലാ സജ്ജീകരണങ്ങളും ഉണ്ടാകും മാത്രമല്ല, ആഢംബരവും മുന്‍ നിര്‍ത്തിയാവും വാഹനം നിരത്തുകളിലെത്തുക.

നിലവില്‍ 27,000 ഓര്‍ഡറുകള്‍ ജിയോമെട്രി എയ്ക്ക് ലഭിച്ചതായി ഗീലി അറിയിച്ചിട്ടുണ്ട്. ഇതില്‍ 18000 ഓര്‍ഡറുകള്‍ സിംഗപ്പൂര്‍, നോര്‍വ്വെ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കളുടേതാണ്. 2025നു മുന്‍പായി ജിയോമെട്രി ബ്രാന്‍ഡിന് കീഴില്‍ 10 പുതിയ ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top