തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള കള്ളക്കടത്ത്; നാല് വിമാനത്താവള ജീവനക്കാരും ഒരു ഏജന്റും പിടിയിൽ

trivandrum airport

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള കള്ളക്കടത്തില്‍ ഏര്‍പ്പെട്ട നാല് വിമാനത്താവള ജീവനക്കാരും ഒരു ഏജന്റും പിടിയില്‍. തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരാണ് പിടിയിലായവര്‍.

എയര്‍ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരായ റോണി, റബീല്‍, നബിന്‍, ഫൈസല്‍ എന്നിവരെയും തകരപ്പറമ്പില്‍ മൊബൈല്‍ കട നടത്തുന്ന ഉവൈസുമാണ് പിടിയിലായത്.
വിമാനത്താവളം വഴി ഇവര്‍ 100 കിലോ സ്വര്‍ണം പുറത്തേക്ക് കടത്തിയതായി ഡിആര്‍ഐ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച രണ്ടരക്കോടി വില വരുന്ന അഞ്ചുകിലോയിലധികം സ്വര്‍ണം ഡിആര്‍ഐ പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ മുഹമ്മദ് ഷിയാസെന്ന എയര്‍ഇന്ത്യ ജീവനക്കാരനും പിടിയിലായിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ജീവനക്കാരെ ഇന്ന് കസ്റ്റഡിയില്‍ എടുത്തത്. മൊബെയില്‍ ഷോപ്പ് നടത്തുന്ന ഉവൈസ് കള്ളകടത്തുകാരെയും വിമാനത്താവള ജീവനക്കാരെയും ബന്ധിക്കുന്ന കണ്ണിയെന്ന് ഡിഐര്‍ഐ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top