യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രക്ക് ഹസ്സ അൽ മൻസൂറിയെ തെരഞ്ഞെടുത്തു

യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രക്ക് ഹസ്സ അൽ മൻസൂറിയെ തെരഞ്ഞെടുത്തു. സെപ്തംബര്‍ 25ന് അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് ഇദ്ദേഹം യാത്ര തിരിക്കും. ബഹിരാകാശ കേന്ദ്രത്തിലെത്തുന്ന ആദ്യ അറബി കൂടിയായിരിക്കും ഹസ്സ.

ഹസ്സ അൽ മൻസൂറി, സുൽത്താൻ അൽ നിയാദി എന്നീ ഇമറാത്തി യുവാക്കളെയാണ് യുഎഇ ആദ്യ ബഹിരാകാശ യാത്രക്കായി റഷ്യയിലെ യൂറി ഗഗാറിന്‍ സ്പേസ് ട്രെയിനിങ് സെന്ററില്‍ പരിശീലിപ്പിച്ചത്. ഇവരില്‍ നിന്ന് ഒരാളെയാണ് ദൗത്യത്തിന് തെരഞ്ഞെടുക്കുക എന്ന് നേരത്തേ മുഹമ്മദ് ബിന്‍ റാശിദ് സ്പേസ് റിസെര്‍ച്ച് സെന്റര്‍ പ്രഖ്യാപിച്ചിരുന്നു.

Read Also : യുഎഇയിൽ സെൽഫിയെടുക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പിടി വീഴും; മുന്നറിയിപ്പുമായി വിദഗ്ധർ

ചരിത്ര ദൗത്യം നിര്‍വഹിക്കാന്‍ ഹസ്സ അല്‍ മന്‍സൂറിക്കാണ് അവസരമെന്ന് ബഹിരാകാശകേന്ദ്രം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സെപ്തംബര്‍ 25ന് പുറപ്പെടുന്ന ഹസ്സ എട്ട് ദിവസമാണ് ബഹിരാകാശ കേന്ദ്രത്തിലുണ്ടാവുക. കസഖ്സതാനിലെ ബൈകോനൂർ കോസ്മോട്രോമിൽനിന്നുള്ള സോയൂസ് എം.എസ് 15 ബഹിരാകാശ വാഹനത്തിലാണ് ഹസ്സ പുറപ്പെടുക. സോയൂസ് ഒക്ടോബർ മൂന്ന് ഭൂമിയിലേക്ക് മടങ്ങും. സുൽത്താൻ അൽ നിയാദി ദൗത്യത്തിന് പിന്തുണ നൽകും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top