റിവോള്‍ട്ട് ഇന്റലികോര്‍പ്പിന്റെ ആദ്യ ഇലക്ട്രിക് ബൈക്കിന്റെ സ്‌കെച്ച് പുറത്തു വിട്ടു

റിവോള്‍ട്ട് ഇന്റലികോര്‍പ്പിന്റെ ആദ്യ മോഡല്‍ ഇലക്ട്രിക് ബൈക്കിന്റെ സ്‌കെച്ച് പുറത്തു വിട്ടു. രാജ്യത്തെ പുതിയ ഇലക്ട്രിക് ബൈക്ക് നിര്‍മ്മാതാക്കളായ റിവോള്‍ട്ടിന്റെ ആദ്യ വാഹനം ഈ വര്‍ഷം ജൂണിലാണ് ഉപഭോക്താക്കളിലേക്കെത്തുക.
ചെറിയ ഫെയറിങ്, സ്‌റ്റെപ്പ്ഡ് സീറ്റ്, ഉയര്‍ന്ന ഫ്യുവല്‍ ടാങ്ക്, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക്, മള്‍ട്ടി സ്‌പോക്ക് അലോയി വീല്‍ എന്നിവയോടെയാണ് റിവോള്‍ട്ടിന്റെ ഇലക്ട്രിക് ബൈക്ക് നിരത്തിലിറങ്ങുക. മാത്രമല്ല, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനവും വാഹനത്തിലുണ്ടാകും. ഒറ്റചാര്‍ജില്‍ ഏകദേശം 150 കിലോമീറ്ററിലേറെ ദൂരം സഞ്ചരിക്കാന്‍ സാധിക്കും.
ഉപഭോക്താവിന്റെ ആവശ്യാനുസരണം എടുത്തു മാറ്റാന്‍ കഴിയുന്ന ലിഥിയം അയണ്‍ ബാറ്ററിയും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. തുടക്കത്തില്‍ ഡല്‍ഹിയില്‍ മാത്രമാണ് റിവോള്‍ട്ട് ഇ- ബൈക്കുകള്‍ ലഭ്യമാവുക.
പ്രതിവര്‍ഷം 1.20 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ ഉത്പാദിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് റിവോള്‍ട്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here