റമദാനില്‍ പള്ളികളില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നതിനു സൗദിയില്‍ നിയന്ത്രണം

റമദാനില്‍ പള്ളികളില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നതിനു സൗദിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ചെറിയ പള്ളികളില്‍ രാത്രി നിസ്കാരങ്ങള്‍ക്ക് ലൗഡ് സ്പീക്കര്‍ ഉപഗ്യോഗിക്കരുതെന്നു മതകാര്യ വിഭാഗം നിര്‍ദേശം നല്‍കി.
വിശുദ്ധ റമദാന്‍ ആരംഭിക്കാന്‍ ഏതാണ്ട് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് ഇസ്ലാമികകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം വന്നത്. റമദാനില്‍ വാങ്ക് വിളിക്കുമ്പോഴും നിസ്കാര സമയത്തും പള്ളികളില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നതിനു നിയന്ത്രണം ഉണ്ടാകുമെന്ന് മന്ത്രാലയം വക്താവ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് അല്‍ അസ്കര്‍ അറിയിച്ചു. ഇതുപ്രകാരം ഒരു പള്ളിയില്‍ നാല് ലൗഡ് സ്പീക്കറില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ല.
അടുത്ത് വേറെ പള്ളിയുണ്ടെങ്കില്‍ ശബ്ദം കുറയ്ക്കണം. മറ്റു പള്ളികളില്‍ പ്രാര്‍ഥിക്കുന്നവര്‍ക്ക് പ്രയാസം ഉണ്ടാകാതിരിക്കാനാണ് ഈ നിര്‍ദേശം. ജുമുഅ നിസ്കാരം നടക്കുന്ന പള്ളികളില്‍ മാത്രമേ രാത്രി നിസ്കാരങ്ങളായ തറാവീഹ്, ഖിയാമുല്ലൈല്‍ എന്നിവയ്ക്ക് ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. മറ്റു പള്ളികളില്‍ ഈ നിസ്കാരങ്ങള്‍ക്ക് ലൗഡ് സ്പീക്കര്‍ ഉപയോഗിചാല്‍ നടപടി സ്വീകരിക്കും. റമദാനില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കേണ്ട രീതിയെ കുറിച്ച് എല്ലാ വര്‍ഷവും മന്ത്രാലയം പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്. മെയ് ആദ്യത്തെ ആഴ്ചയായിരിക്കും റമദാന്‍ ആരംഭിക്കുക
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here