മോദിയെ താഴെയിറക്കാൻ ഇടതുപക്ഷ അനുഭാവികൾ യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് എ.കെ ആന്റണി

A K ANTONY

പ്രധാനമന്ത്രി സ്ഥാനത്തു നിന്നും നരേന്ദ്ര മോദിയെ താഴെയിറക്കാൻ ഇടതുപക്ഷ അനുഭാവികൾ യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. നരേന്ദ്ര മോദി മികച്ച അഭിനേതാവാണെന്നും ആചാരവും വിശ്വാസവും സംരക്ഷിക്കാൻ മോദി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും ആന്റണി പറഞ്ഞു.

നിലപാടിൽ ആത്മാർത്ഥതയുണ്ടെങ്കിൽ എന്തുകൊണ്ടാണ് ഓർഡിനൻസ് ഇറക്കാതിരുന്നതെന്ന് മോദിയും ബിജെപിയും വ്യക്തമാക്കണം. ശബരിമലയിലുണ്ടായ സംഘർഷത്തിന്റെ ഉത്തരവാദികൾ കേന്ദ്ര,സംസ്ഥാന സർക്കാരുകളാണെന്നും ആന്റണി ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top