ഓർമവെയ്ക്കുന്നതിന് മുൻപ് മരിച്ച അച്ഛനൊപ്പം കിടക്കണമെന്ന് മോഹം; പിതാവിന്റെ അസ്ഥികൂടം പുറത്തെടുത്ത് ഫോട്ടോഷൂട്ട് നടത്തി യുവാവ്; വിമർശനം

പിതാവിന്റെ കുഴിമാടം തുറന്ന് അസ്ഥികൂടങ്ങള്‍ പുറത്തെടുത്ത് അതിനൊപ്പം കിടന്ന് യുവാവിന്റെ ഫോട്ടോഷൂട്ട്. അടിസ്ഥികൂടം പുറത്തെടുത്ത് ഒരു ഷീറ്റില്‍ നിരത്തിവെച്ച് അതിന് സമീപം നഗ്നനായി കിടന്നാണ് യുവാവ് ഫോട്ടോഷൂട്ട് നടത്തിയത്. ബീജിംഗിലെ ആര്‍ട്ടിസ്റ്റായ സിയുവാന്‍ സുജി എന്ന യുവാവാണ് ഇത്തരത്തില്‍ ഫോട്ടോഷൂട്ട് നടത്തിയത്. ഓര്‍മയെത്തുന്നതിന് മുന്‍പ് മരിച്ച പിതാവിനൊപ്പം കിടക്കണമെന്ന സിയുവാന്റെ കടുത്ത ആഗ്രഹമാണ് ഇത്തരത്തിലൊരു ഫോട്ടോഷൂട്ടിന് പിന്നില്‍.
മൂന്നു വയസ് പ്രായമുള്ളപ്പോഴാണ് സിയുവാന് പിതാവിനെ നഷ്ടമായത്. അച്ഛന്റേതെന്ന് പറയാന്‍ ഓര്‍മ്മകള്‍ ഒന്നുമില്ല. അച്ഛന്റെ ഓര്‍മ്മകള്‍ തേടിയുള്ള യാത്രയാണ് കുഴിമാടത്തില്‍ എത്തിച്ചതും ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചതും. മരിച്ചവരോട് ബഹുമാനം പ്രകടിപ്പിക്കുന്നതിന് ചൈനയില്‍ വര്‍ഷം തോറും ആചരിച്ച് വരുന്ന ടോംബ് സ്വീപിങ് ഡേയ്ക്ക് പിറ്റേ ദിവസമാണ് സുജി ഫോട്ടോ ഷെയര്‍ ചെയ്തത്. ഭാര്യ ലിന്‍ ഷാനാണ് ഇത്തരത്തില്‍ നഗ്ന ചിത്രങ്ങളെടുത്തത്. ഇതിനായി സെമിത്തേരി കെയര്‍ ടേക്കറുടെ അനുവാദവും തേടിയിരുന്നു. യഥാര്‍ത്ഥ ആര്‍ട്ടിനെ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തുന്നതില്‍ തങ്ങള്‍ക്ക് പേടിയില്ല. ഓര്‍മവെയ്ക്കുന്നതിന് മുന്‍പ് നഷ്ടപ്പെട്ട അച്ഛന്റെ അസ്ഥികള്‍ക്കൊപ്പം കിടന്നത് അത്ഭുതകരമായ അനുഭവമായിരുന്നുവെന്നും സിയുവാന്‍ പറയുന്നു.
അച്ഛന്റെ അസ്ഥിക്കൂടങ്ങള്‍ക്കരികില്‍ തീര്‍ത്തും നഗ്നനായി കിടക്കേണ്ടത് തന്റെ ആവശ്യമായിരുന്നു. തികച്ചും നഗ്നരായിട്ടാണ് ഓരോരുത്തരും ഭൂമിയിലേക്ക് വരുന്നതും പോകുന്നതും. ലിവര്‍ കാന്‍സര്‍ ബാധിച്ചാണ് അച്ഛന്‍ മരിച്ചത്. അച്ഛന്റെ അസ്ഥികള്‍ക്കൊപ്പം ഫോട്ടോയെടുക്കണമെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ യുവാവിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു. സിയുവാന്റെ പ്രവൃത്തി ഒരിക്കലും നീതീകരിക്കാന്‍ സാധിക്കാത്തതും പരിഹാസ്യവുമാണെന്നാണ് നിരവധി ഇന്റര്‍നെറ്റ് യൂസര്‍മാര്‍ വിമര്‍ശിച്ചിരിക്കുന്നത്. അതിനിടെ സിയുവാനെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. ഫോട്ടോകള്‍ വൈറലായതിനെ തുടര്‍ന്ന് സുജിയുടെ വെയ്‌ബോ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here