ജാതി മാറി വിവാഹം ചെയ്തതിന് യുവതിക്ക് ഗ്രാമീണർ നൽകിയ ശിക്ഷ; ഭർത്താവിനെ തോളിലേറ്റി നടത്തിച്ചു; വീഡിയോ

ജാതി മാറി വിവാഹം ചെയ്തതിന് യുവതിക്ക് ഗ്രാമീണർ നൽകിയത് ക്രൂരശിക്ഷ. ഭർത്താവിനെ തോളിലേറ്റി കിലോമീറ്ററോളം നടത്തിക്കുകയാണ് ചെയ്തത്. മധ്യപ്രദേശിലെ ഝാബുവ ജില്ലിയിലാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു.

ചൂട് കനത്തിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്തരത്തിലൊരു ക്രൂരത അരങ്ങേറിയത്. ഇരുപത് വയസിനടുത്താണ് യുവതിക്ക് പ്രായം. ഭാരം താങ്ങാൻ കഴിയാതെ യുവതി ആടിയുടയുന്നുണ്ട്. എന്നാൽ ഒരാൾ പോലും സഹായത്തിനെത്തുന്നില്ല. ഗ്രാമീണർ ആർപ്പുവിളികളുമായി യുവതിയെ നിർബന്ധിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.

സംഭവത്തിൽ പങ്കെടുത്ത എല്ലാ ആളുകളുടേയും പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഝാബുവ എസ് പി വിനീത് ജെയിൻ അറയിച്ചു. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top