ഈ തെരഞ്ഞെടുപ്പോടെ എസ്പി-ബിഎസ്പി പാർട്ടികളുടെ അന്ത്യം കുറിക്കപ്പെടുമെന്ന് മോദി

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ എ​സ്പി-​ബി​എ​സ്പി കൂ​ട്ടു​കെ​ട്ടി​നു നേ​രെ വി​മ​ർ​ശ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ജാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​പാ​ർ​ട്ടി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ഈ ​തെ​ര​ഞ്ഞെ​ടു​പ്പോ​ടെ ഇ​രു​പാ​ർ​ട്ടി​ക​ളു​ടെ​യും അ​ന്ത്യം കു​റി​ക്ക​പ്പെ​ടു​മെ​ന്നും അ​ലി​ഗ​ഡി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്ക​വെ മോ​ദി പ​റ​ഞ്ഞു.

“ജാ​തി രാ​ഷ്ട്രീ​യ​ത്തോ​ട് 2014ൽ ​ത​ന്നെ വോ​ട്ട​ർ​മാ​ർ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ച​താ​ണ്. ജ​ന​ങ്ങ​ൾ​ക്കു വി​ക​സ​ന​മാ​ണ് വേ​ണ്ട​ത്. 2017ലും ​ജ​ന​ങ്ങ​ൾ അ​തേ സ​ന്ദേ​ശം ന​ൽ​കി. എ​ന്നാ​ൽ അ​വ​ർ ഇ​ത് സ്വീ​ക​രി​ച്ചി​ല്ല. ഇ​പ്പോ​ൾ അ​വ​ർ അ​ലി​ഗ​ഡി​ൽ​നി​ന്ന് ക​ട പൂ​ട്ടു​ന്ന​തി​നു​ള്ള താ​ഴു​ക​ൾ വാ​ങ്ങാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി​രി​ക്കു​ന്നു”- മോ​ദി പ​റ​ഞ്ഞു.

പ​ടി​ഞ്ഞാ​റൻ ഉ​ത്ത​ർ​പ്ര​ദേ​ശ് ക​ത്തു​ക​യാ​ണെന്നും ഇ​വി​ടെ നി​ര​പ​രാ​ധി​ക​ളെ ക്രി​മി​ന​ലു​ക​ൾ ല​ക്ഷ്യ​മി​ടു​ന്നുവെന്നും മോദി കൂട്ടിച്ചേർത്തു. മു​സ​ഫ​ർ​ന​ഗ​ർ ക​ലാ​പ​ത്തി​ലെ ക്രി​മി​ന​ലു​ക​ളെ ആ​രാ​ണു ര​ക്ഷി​ച്ച​ത്. ഇ​ത്ത​രം രാ​ഷ്ട്രീ​യ​ക്കാ​രെ​കൊ​ണ്ടു ഗു​ണ​മി​ല്ലെ​ന്ന് ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നുവെന്നും മോ​ദി പ​റ​ഞ്ഞു. എ​സ്പി​യും ബി​എ​സ്പി​യു​മാ​ണ് പ​ടി​ഞ്ഞാ​റ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യ്ക്കു കാ​ര​ണ​ക്കാ​രെ​ന്നും മോ​ദി കു​റ്റ​പ്പെ​ടു​ത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top