റാലിക്കിടെ സംഘർഷം; ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ഊർമിള

തന്റെ ജീവന് ഭീഷണിയുള്ളതായും പോലീസ് സംരക്ഷണം വേണമെന്നും മുംബൈ നോർത്ത് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും നടിയുമായ ഊർമിള മതോണ്ട്കർ. ഊർമിളയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ഇന്ന് കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. റാലിയിലേക്ക് ഒരു സംഘം ബിജെപി പ്രവർത്തകർ മോദിക്ക് ജയ് വിളിച്ച് കയറിയതാണ് സംഘർഷത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്.
Urmila Matondkar,Congress candidate from Mumbai(N) on scuffle b/w Congress workers&BJP supporters during her campaign: It’s being done to create fear. It’s just beginning,it’ll take violent turn.Have asked for police protection; there’s a threat to my life; I’ve filed a complaint pic.twitter.com/ZcTTKmOOx6
— ANI (@ANI) 15 April 2019
Read Also; ബോളിവുഡ് നടി ഊര്‍മിള മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും
തന്റെ പ്രചാരണ പരിപാടിയിലേക്ക് ബിജെപി അനുകൂലികൾ തള്ളിക്കയറിയത് സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നതെന്നും തന്റെ സുരക്ഷ അപകടത്തിലായ സാഹചര്യത്തിൽ സംരക്ഷണം ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയതായും ഊർമിള മാധ്യമങ്ങളോട് പറഞ്ഞു. റാലിയിൽ പങ്കെടുത്തിരുന്ന പ്രവർത്തകരെ ഭയപ്പെടുത്താനായിരുന്നു ബിജെപിയുടെ ശ്രമമെന്നും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും അവർ വ്യക്തമാക്കി. ബോളിവുഡിലെ സൂപ്പർ താരമായിരുന്ന ഊർമിള കഴിഞ്ഞ മാസമാണ് കോൺഗ്രസിൽ ചേർന്നത്. തുടർന്ന് മുംബൈ നോർത്തിൽ ഊർമിളയെ സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രഖ്യാപിക്കുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here