വിഷുക്കണിദർശനം തേടി ശബരിമലയിലേക്ക് ഭക്തജനപ്രവാഹം

വിഷുക്കണിദർശനം തേടി ശബരിമലയിലേക്ക് ഭക്തജനപ്രവാഹം. രാവിലെ നാലുമണിയോടെയാണ് വിഷുക്കണി ദർശനം തുടങ്ങിയത്.ഞായറാഴ്ച അത്താഴപൂജയ്ക്ക് ശേഷം തന്ത്രി കണ്ഠരര് രാജീവരും മേൽശാന്തി വാസുദേവൻ നമ്പൂതിരിയും ചേർന്നാണ് വിഷുക്കണി ഒരുക്കിയത്. രാവിലെ ഏഴുവരെ വിഷുക്കണിക്കൊപ്പം ഭക്തർക്ക് ഭഗവാനെ തൊഴാം. തുടർന്ന് നെയ്യഭിഷേകം ആരംഭിക്കും. കളഭാഭിഷേകവും തുടങ്ങും. കണ്ണന് മുന്നിൽ ഒരുക്കിയ വിഷുക്കണിയും കണ്ടുതൊഴാൻ ആയിരങ്ങൾ ഗുരുവായുരിലേക്കും എത്തി.
വിഷുക്കണി ദര്‍ശിക്കാനായി നിരവധി പേരാണ് ഇന്നല മുതല്‍ തന്നെ ഗുരുവായൂരിലും ശബരിമലയിലും എത്തിച്ചേര്‍ന്നത്. ശബരിമലയില്‍ രാവിലെ നാലു മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി വാസുദേവൻ നമ്പൂതിരി
നട തുറന്ന് നെയ് വിളക്ക് തെളിയിച്ച് അയ്യപ്പസ്വാമിയെ കണികാണിച്ചു.
തുടർന്നാണ് ഭക്തർക്ക് വിഷുക്കണി ദർശനം ഒരുക്കിയത്.
തിരക്ക് കണക്കിലെടുത്ത് 500 പൊലീസുകാരെ അധിക സുരക്ഷക്കായി വിന്ന്യസിക്കുകയും ചെയ്തിരുന്നു ഗുരുവായൂരില്‍ പുലർച്ചെ 2.15ന് മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി ശ്രീലകത്ത് പ്രവേശിച്ചു. തുടര്‍ന്ന് വിളക്കുകളിലേക്ക് അഗ്നി പകർന്ന് ഗുരുവായൂരപ്പന് വിഷുക്കണി കാണിച്ചു. പിന്നാലെയാണ് ഭക്തർക്ക് വിഷുക്കണി ദർശനത്തിനായി ശ്രീലക വാതിൽ തുറന്നത്.
3.30 മുതൽ ഗുരുവായൂരപ്പന് തൈലാഭിഷേകം, വാകചാർത്ത് തുടങ്ങി പതിവു ചടങ്ങുകളും നടന്നു. ഇന്നലെ രാവിലെ ഒമ്പത് മണി മുതൽ തന്നെ ആയിരക്കണക്കിന് ഭക്തർ വിഷുക്കണി ദർശനത്തിനായി ക്ഷേത്ര നടയിൽ ഒരുക്കിയ പ്രത്യേക ക്യൂവിൽ കാത്തുനിൽപ്പ് ആരംഭിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here