ജിങ്കന്റെ വക വിഷു ആശംസ; അതും മലയാളത്തിൽ: വീഡിയോ

കേരള ബ്ലാസ്റ്റേഴ്സ് നായകനും ഇന്ത്യൻ ദേശീയ ടീം അംഗവുമായ സന്ദേശ് ജിങ്കൻ മലയാളി ഫുട്ബോൾ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ്. ആരാധകരുടെ സ്നേഹത്തെപ്പറ്റി പലപ്പോഴും തുറന്നു പറഞ്ഞിട്ടുള്ള ജിങ്കൻ ഇതാ വിഷു ആശംസയുമായി എത്തിയിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ജിങ്കൻ്റെ ആശംസ. മലയാളത്തിലാണ് അദ്ദേഹം ആശംസ പറയുന്നത് എന്നാണ് ഏറെ ശ്രദ്ധേയം.

“നമസ്കാരം. ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ” എന്നാണ് ജിങ്കൻ വീഡിയോയിൽ പറയുന്നത്. സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

2014ൽ ബ്ലാസ്റ്റേഴ്സിലെത്തിയ ജിങ്കൻ ആ സീസനിലെ ഏറ്റവും മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തൊട്ടടുത്ത വർഷം ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച ജിങ്കൻ 31 മത്സരങ്ങളിൽ ബൂട്ടു കെട്ടിയിട്ടുണ്ട്. കേരല ബ്ലാസ്റ്റേഴ്സിനു വേണ്ടി 76 മത്സരങ്ങളിലാണ് ജിങ്കൻ ജേഴ്സി അണിഞ്ഞത്.

Top