Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ

April 15, 2019
Google News 1 minute Read

റഫാൽ കേസിൽ രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

റഫാലിലെ വിവാദ പരാമര്‍ശത്തില്‍ കോണ്‍‌ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രിം കോടതിയുടെ നോട്ടീസ്. ഏപ്രില്‍ 22നകം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ബിജെപി നേതാവ് മീനാക്ഷി ലേഖി നല്‍കിയ കോടതിയലക്ഷ്യ പരാതിയിലാണ് നടപടി. ചൌക്കിദാര്‍ ചോര്‍ ഹെ എന്ന പരാമര്‍ശം തങ്ങള്‍ പുറപ്പെടുവിച്ച ഉത്തരവിലില്ലെന്ന് കോടതി വ്യക്തമാക്കി.

 

ഈ വർഷം മഴയിൽ കുറവുണ്ടാകില്ലെന്ന് കാലാവസ്ഥാ കേന്ദ്രം; കാർഷിക മേഖലയ്ക്ക് ആശ്വാസം

രാജ്യത്ത് തെക്കു പടിഞ്ഞാറൻ മൺസൂണിൽ ഈ വർഷം കുറവുണ്ടാകില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം. ദീർഘകാല ശരാശരിയുടെ  96 ശതമാനം മഴ ഇത്തവണ ലഭിക്കുമെന്നും ഇന്ത്യ മെറ്റീരിയോളജിക്കൽ സെന്റർ (ഐഎംഡി) അറിയിച്ചു. രാജ്യത്ത് എല്ലായിടത്തും ഒരേ അളവിൽ തന്നെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

വിവാദ പ്രസംഗങ്ങളിൽ നടപടി; മനേകാ ഗാന്ധിക്കും അസംഖാനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്രമന്ത്രി മനേകാ ഗാന്ധിക്കും ഉത്തർപ്രദേശിലെ ബിഎസ്പി നേതാവ് അസംഖാനും  പ്രചാരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ  വിലക്ക് ഏർപ്പെടുത്തി. മനേകാ ഗാന്ധിക്ക് രണ്ട് ദിവസത്തേക്കും അസംഖാന് മൂന്ന് ദിവസത്തേക്കുമാണ് വിലക്ക്. നാളെ രാവിലെ 10 മണി മുതൽ വിലക്ക് പ്രാബല്യത്തിൽ വരും.

 

മുഖ്യമന്ത്രിയാകുന്നതിന് ബിജെപി നേതാക്കള്‍ കോടികള്‍ കോഴ നല്‍കിയതിന്‍റെ വിവരങ്ങളുള്ള യെദ്യൂരപ്പയുടെ വിവാദ ഡയറി കൈവശമുണ്ടെന്ന് കോണ്‍ഗ്രസ്

മുഖ്യമന്ത്രിയാകുന്നതിന് ബിജെപി നേതാക്കള്‍ കോടികള്‍ കോഴ നല്‍കിയതിന്‍റെ വിവരങ്ങള്‍ ഉള്ള ബിഎസ് യെദ്യൂരപ്പയുടെ വിവാദ ഡയറി കൈവശമുണ്ടെന്ന് കോണ്‍ഗ്രസ്. ഡയറിയുടെ ദൃശ്യങ്ങള്‍ ഇന്ന് പുറത്ത് വിട്ടു. ഡയറിയുടെ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ പുറത്ത് വന്ന സാഹചര്യത്തിൽ യെദ്യൂരപ്പക്കും പണം വാങ്ങിയ മറ്റ് ബിജെപി നേതാക്കള്‍ക്കം എതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

 

വീണ്ടും എബി; കൂട്ടിന് മൊയീൻ അലിയും: ബാംഗ്ലൂരിന് മികച്ച സ്കോർ

എബി ഡിവില്ല്യേഴ്സും മൊയീൻ അലിയും തിളങ്ങിയതോടെ മുംബൈ ഇന്ത്യൻസിനെതിരെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് മികച്ച സ്കോർ. അർദ്ധസെഞ്ചുറി നേടിയ ഇരുവരുടെയും ഇന്നിംഗ്സാണ് ബാംഗ്ലൂരിന് ഊർജ്ജമായത്. എട്ട് റൺസ് മാത്രമെടുത്ത് ക്യാപ്റ്റൻ വിരാട് കോഹ്ലി പുറത്തായെങ്കിലും എബിയുടെയും മൊയീൻ അലിയുടെയും മികച്ച ബാറ്റിംഗ് പ്രകടനം ബാംഗ്ലൂരിന് തുണയാവുകയായിരുന്നു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here