Advertisement

മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ആംബുലൻസിന് വഴിയൊരുക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും

April 16, 2019
Google News 1 minute Read

മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ആംബുലൻസിന് വഴിയൊരുക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും. പതിനഞ്ച് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ അടിയന്തര ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേമാക്കാൻ വേണ്ടിയാണ് തിരുവനന്തപുരത്തേക്ക് വരുന്നത്.

’15 ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്തുനിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുവരികയാണ്. ആംബുലൻസ് കോഴിക്കോട് പിന്നിട്ടു. കാസർകോട് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ കുട്ടിയെയാണ് KL 60 J 7739 എന്ന നമ്പർ ആംബുലൻസിൽ കൊണ്ടുവരുന്നത്. ഓരോ നിമിഷവും കുഞ്ഞിന്റെ ജീവന് വിലപ്പെട്ടതാണ്. ആംബുലൻസ് എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്തിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.’ – മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

കാസർഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ചികിത്സയ്ക്കായി കൊണ്ടു വരുന്നത്. തിരുവനന്തപുരം ശ്രീചിത്രയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവരുന്നത്.

Read Also : ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞ് ജീവനുമായി മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് ഒരു ആംബുലൻസ്

KL60 J 7739 എന്ന നമ്പർ ആംബുലൻസിലാണ് കൊണ്ടുവരുന്നത്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഏതാണ്ട് 620 കിലോമീറ്റർ ദൂരമുണ്ട്. ഇത്രയും ദൂരം സഞ്ചരിക്കാൻ  15 മണിക്കൂറിന് മേലെ സമയമെടുക്കും. എന്നാൽ പത്ത് മുതൽ പന്ത്രണ്ട് വരെ മണിക്കൂറ് കൊണ്ട് കുഞ്ഞിനെ തിരുവനന്തപുരത്തെത്തിക്കാമെന്ന് കരുതുന്നതായി ചൈൽഡ് പ്രോട്ടക്റ്റ് ടീം പറഞ്ഞു. ആംബുലൻസിന് വഴിയൊരുക്കാനായി ടീം അംഗങ്ങൾ റോഡുകളിൽ ജാഗരൂഗരായി നിലകൊള്ളും. ഇവർക്കാവശ്യമായ സഹായങ്ങൾ ചെയ്ത് കൊടുക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും ടീം അംഗങ്ങൾ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here