തീവണ്ടി വഴി 370 കിലോഗ്രാം കഞ്ചാവ് കടത്തിയ സംഭവം; അന്വേഷണം പാറ്റ്‌നയിലേക്ക്

cannabis should be legalised says menaka gandhi

തീവണ്ടി വഴി പാഴ്‌സലായി 370 കിലോഗ്രാം കഞ്ചാവ് കടത്തിയ സംഭവത്തിൽ അന്വേഷണം പാറ്റ്‌നയിലേക്ക്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്നലെ രാത്രി 11 ചാക്ക് കഞ്ചാവ് പിടികൂടിയിരുന്നു. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും പിടികൂടാനായിട്ടില്ല.

സമീപ കാലത്ത് സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയായാണിതിനെ എക്‌സൈസ് സംഘം കാണുന്നത്. പാറ്റ്‌നയിൽ നിന്നും ഭുവനേശ്വറിലേക്ക് പാഴ്‌സലായ അയച്ച കഞ്ചാവ് ഇറക്കാനാകാതെ എറണാകുളത്തെത്തുകയും. തിരിച്ച് പോകും വഴി കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് എക്‌സൈസ് സംഘം തൃശ്ശൂർ റെയിൽവേ സ്‌റ്റേഷനിൽ വെച്ച് പിടികൂടുകയുമായിരുന്നു.

Read Also : ട്രെയിനിൽ കൊണ്ടുവന്ന 350 കിലോ കഞ്ചാവ് പിടികൂടി

കഞ്ചാവ് പാഴ്‌സൽ അയച്ചതുമായി ബന്ധപ്പെട്ട ബില്ല് എക്‌സൈസ് സംഘത്തിന് ഇതിനോടകം ലഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം പാറ്റ്‌ന കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണം നത്തും. പിടിക്കപ്പെട്ടവയിൽ 58 കിലോഗ്രാം കഞ്ചാവ് പൊടിച്ച രൂപത്തിലാണ്. മറ്റുള്ളവ നുറുക്കിയ നിലയിലുമാണ്. ഹാഷിഷ് ഓയിൽ നിർമിക്കാനായിരിക്കാം കഞ്ചാവ് എത്തിച്ചെന്നതാണ് അന്വേഷണ സംഘത്തിന് വിലയിരുത്തൽ.

പ്രതികളെ സംബന്ധിച്ചുള്ള സൂചന ഇത് വരെ അന്വേഷണ സംഘത്തിന് ലഭ്യമായിട്ടില്ല. ഉടൻ വിപുല മായ അന്വേഷണ സംഘത്തെ രൂപീകരിച്ച് പാറ്റ്‌നയിലേക്ക് അയക്കും

Top