കനിമൊഴിയുടെ വസതിയിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

ഡിഎംകെ നേതാവും രാജ്യസഭാംഗവുമായ കനിമൊഴിയുടെ തൂത്തുക്കുടിയിലെ വസതിയിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. കണക്കിൽപ്പെടാത്ത പണമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.അതേ സമയം റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് ഡിഎംകെ രംഗത്തു വന്നിട്ടുണ്ട്. റെയ്ഡിന് പിന്നിൽ പ്രധാനമന്ത്രിയാണെന്നും എഐഎഡിഎംകെ, ബിജെപി നേതാക്കളുടെ വീട്ടിൽ ഇത്തരത്തിൽ റെയ്ഡുകൾ നടക്കാത്തത് അതുകൊണ്ടാണെന്നും ഡിഎംകെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ ആരോപിച്ചു.

ഡിഎംകെ സ്ഥാനാർത്ഥിയുടെ വീട്ടിൽ നിന്നും കോടിക്കണക്കിന് രൂപ കണ്ടെത്തിയതിനെ തുടർന്ന് തമിഴ്‌നാട്ടിലെ വെല്ലൂർ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഇന്ന് റദ്ദാക്കിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് കനിമൊഴിയുടെ വീട്ടിൽ റെയ്ഡ് ആരംഭിച്ചിരിക്കുന്നത്. ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൂത്തുക്കുടിയിലെ ഡിഎംകെ സ്ഥാനാർത്ഥിയാണ് കനിമൊഴി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top