വോട്ടിന് പണം; വെല്ലൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി

തമിഴ്‌നാട്ടിലെ വെല്ലൂർ മണ്ഡലത്തിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് റദ്ദാക്കി. സ്ഥാനാർത്ഥിയുടെ വീട്ടിൽ നിന്നും പണം പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ടാണ് വോട്ടെടുപ്പ് റദ്ദാക്കിയത്.മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശ രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു. വെല്ലൂരിലെ ഡിഎംകെ സ്ഥാനാർത്ഥിയുടെ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം വലിയ തോതിൽ പണം പിടിച്ചെടുത്തിരുന്നു. ഇതേ തുടർന്ന് ഇവിടുത്തെ വോട്ടെടുപ്പ് റദ്ദാക്കിയെന്ന പ്രചാരണം കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായിരുന്നു.
Election Commission: Accepting the recommendation of EC dated 14th April 2019, President has rescinded the election to Vellore parliamentary constituency, Tamil Nadu. pic.twitter.com/iyqw9uTkcV
— ANI (@ANI) 16 April 2019
Read Also; വിവാദ പ്രസംഗങ്ങളിൽ നടപടി; മനേകാ ഗാന്ധിക്കും അസംഖാനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്
എന്നാൽ ഇത് നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് രാവിലെ രംഗത്തെത്തിയിരുന്നു. തുടർന്ന് കൂടുതൽ രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് റദ്ദാക്കാൻ കമ്മീഷൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസമാണ് വെല്ലൂരിലെ ഡിഎംകെ സ്ഥാനാർത്ഥി കതിർ ആനന്ദിന്റെ വീട്ടിൽ നിന്നും 12 കോടി രൂപ പിടിച്ചെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here