മോദി തിരിച്ച് വരുന്നതായിരിക്കും രാജ്യം നേരിടാൻ പോകുന്ന ഏറ്റവും വലിയ ദുരന്തം : ഖുശ്ബു

മോദി അധികാരത്തിലെത്തിയാല്‍ അതായിരിക്കും രാജ്യം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ ദുരന്തമെന്ന് തെന്നിന്ത്യന്‍ ചലചിത്ര താരവും എഐസിസി വക്താവുമായ ഖുശ്ബു ട്വന്റി ഫോറിനോട്. ബിജെപിയും നരേന്ദ്രമോദിയും യുവാക്കള്‍ക്കിടിയില്‍പ്പോലും വര്‍ഗ്ഗീയ വിദ്വേഷം കുത്തിനിറച്ചു. വയനാട്ടില്‍ മത്സരിക്കാനുളള രാഹുലിന്റെ തീരുമാനം വളരെ മികച്ചതെന്നും ഖുശ്ബു അഭിപ്രായപ്പെട്ടു.ട്വന്റി ഫോര്‍ എക്‌സ്‌ക്ലൂസീവ്.
രണ്ട് ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി വയനാട്ടിലെത്തിയ താരത്തെ ആവേശത്തോടെയാണ് പ്രവര്‍ത്തകരും അണികളും വരവേറ്റത്. രാത്രി വൈകിയും എട്ടോളം റോഡ് ഷോകളില്‍ പങ്കെടുത്തു അവര്‍.മോദി ഒരിക്കല്‍ക്കൂടി അതികാരത്തിലെത്തിയാല്‍ അത് രാജ്യം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ ദുരന്തമായിരിക്കുമെന്ന് അവര്‍ പറഞ്ഞു.
Read Also : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോശം പെരുമാറ്റം; മുഖത്തടിച്ച് ഖുശ്ബു ; വീഡിയോ
വയനാട്ടില്‍ മത്സരിക്കാനുളള രാഹുലിന്റെ തീരുമാനം അങ്ങേയറ്റം സന്തോഷം നല്‍കുന്നത്. വയനാട്ടിലെ പോരാട്ടം രാജ്യത്തെ പ്രതിപക്ഷ ഐക്യത്തിന് വിഗാതം സൃഷ്ടിക്കുമെന്ന് കരുതുന്നില്ലെന്നും ഖുശ്ബു ട്വന്റി ഫോറിനോട് പറഞ്ഞു. കുടുംബയോഗങ്ങളിലും പൊതുസമ്മേളനങ്ങളിലും ഇന്ന് പങ്കെടുത്ത ഖുശ്ബു സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലും ഇന്ന് പ്രചാരണത്തിനെത്തും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here