കൊച്ചിയിൽ യുവതികൾക്ക് നേരെ പെട്രോൾ ഒഴിച്ച സംഭവം; പ്രതി പിടിയിൽ

കൊച്ചിയിൽ യുവതികൾക്ക് നേരെ പെട്രോൾ ഒഴിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പാലക്കാട് സ്വദേശിയായ മനുവിനെയാണ് പിടികൂടിയത് .നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. രണ്ട് മാസം മുൻപാണ് ഇയാൾ പനമ്പള്ളി നഗറിൽവെച്ച് പെൺകുട്ടികളുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്.
പനമ്പള്ളി നഗർ ഭാഗത്തേക്ക് പോകുകയായിരുന്നു പെൺകുട്ടികൾ. ഹോൺ മുഴക്കി എത്തിയ ബൈക്ക് യാത്രികൻ ഇവരെ തടയുകയായിരുന്നു. പെൺകുട്ടികൾ നിന്നപ്പോൾ ഇയാൾ പെട്രോൾ ഒഴിക്കുകയായിരുന്നു. ഉടനെ തന്നെ ബൈക്കുമായി ഇയാൾ രക്ഷപ്പെട്ടു.
Read Also : ജാതി മാറി വിവാഹം ചെയ്തതിന് യുവതിക്ക് ഗ്രാമീണർ നൽകിയ ശിക്ഷ; ഭർത്താവിനെ തോളിലേറ്റി നടത്തിച്ചു; വീഡിയോ
ഊട്ടി, കോട്ടയം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പെൺകുട്ടികളെന്ന് പൊലീസ് പറഞ്ഞു. കൊച്ചിയിൽ ജോലി ചെയ്യുന്നവരാണ് പെൺകുട്ടികൾ. എന്തുകൊണ്ടാണ് തങ്ങൾക്ക് നേരെ ഇത്തരമൊരു ആക്രമം നടന്നതെന്ന് അറിയില്ലെന്ന് പെൺകുട്ടികൾ പൊലീസിനോട് പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here