എസ്പി-ബിഎസ്പി സഖ്യത്തിന് പിന്തുണയില്ല; ലഖ്‌നൗവിൽ കോൺഗ്രസ് സ്വന്തം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു

ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന ശത്രുഘ്‌നൻ സിൻഹയുടെ ഭാര്യ പൂനം സിൻഹ സമാജ്‌വാദി പാർട്ടി ടിക്കറ്റിൽ മത്സരിക്കാൻ സാധ്യതയുള്ള ലഖ്‌നൗ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. പൂനം സിൻഹ എസ്പിയിൽ ചേർന്നതോടെ ലഖ്‌നൗവിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെതിരെ ഇവർ എസ്പി-ബിഎസ്പി സഖ്യത്തിന്റെയും കോൺഗ്രസിന്റെയും പൊതു സ്ഥാനാർത്ഥിയാകുമെന്ന് സൂചനകളുണ്ടായിരുന്നു.
Congress Central Election Committee announces candidate for ensuing elections to the Lok Sabha. pic.twitter.com/KpdMlDbsDx
— Congress (@INCIndia) April 16, 2019
Read Also; ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ സമാജ് വാദി പാർട്ടിയില്‍ ചേർന്നു
എന്നാൽ വാർത്തകൾ വന്നതിനു പിന്നാലെ തന്നെ കോൺഗ്രസ് ലഖ്‌നൗവിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ആചാര്യ പ്രമോദ് കൃഷ്ണാം ആണ് സ്ഥാനാർത്ഥി. സ്വന്തം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ ലഖ്‌നൗവിൽ വിശാല സഖ്യത്തിന്റെ സ്ഥാനാർത്ഥിക്ക് കോൺഗ്രസ് പിന്തുണയുണ്ടാകില്ലെന്ന് ഉറപ്പായി. പൂനം സിൻഹ ഇന്നാണ് സമാജ്‌വാദി പാർട്ടിയിൽ ചേർന്നത്. ഇവർ തന്നെയാകും ലഖ്‌നൗവിൽ എസ്പി-ബിഎസ്പി സഖ്യത്തിന്റെ സ്ഥാനാർത്ഥിയെന്നാണ് സൂചനകൾ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here