അപമര്യാദയായി പെരുമാറിയവര്‍ക്കെതിരെ അച്ചടക്ക നടപടി പിന്‍വലിച്ചു; അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി

അപമര്യാദയായി പെരുമാറിയവര്‍ക്കെതിരെയുള്ള അച്ചടക്ക നടപടി പിന്‍വലിച്ചതില്‍ അതൃപ്തി തുറന്നു പറഞ്ഞ് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി.
മധുരയില്‍ വാര്‍ത്താ സമ്മേളം നടത്തിയ പ്രിയങ്ക ചതുര്‍വേദിയോട് വാര്‍ത്താ സമ്മേളനത്തിനു ശേഷം ഏതാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയിരുന്നു. പ്രിയങ്കയുടെ പരാതിയില്‍ ഇവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ക്ഷമാപണം നടത്തിയതിനെ തുടര്‍ന്ന് പ്രവര്‍ത്തകരെ കോണ്‍ഗ്രസ് തിരിച്ചെടുത്തു. ഇതോടെയാണ് പ്രിയങ്ക ചതുര്‍വേദി അതൃപ്തി പരസ്യമായി പറഞ്ഞത്.
പാര്‍ട്ടിക്ക് വേണ്ടി രക്തവും വിയര്‍പ്പും നല്‍കുന്നവരെക്കാള്‍ ഗുണ്ടകള്‍ക്കാണ് പാര്‍ട്ടിയില്‍ പരിഗണന ലഭിക്കുന്നതെന്ന് പ്രിയങ്ക തുറന്നടിച്ചു. പാര്‍ട്ടിക്ക് വേണ്ടി അധിക്ഷേപങ്ങള്‍ കേട്ട തന്നെ ഭീഷണിപ്പെടുത്തിയവര്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെടുന്നത്.
ദൗര്‍ഭാഗ്യകരമാണെന്നും പ്രിയങ്ക പറഞ്ഞു. ജ്യോതിരാദിത്യ സിന്ധ്യയുടെ അനുമതിയോടെയാണ് സസ്‌പെന്‍ഡ് ചെയ്ത നേതാക്കളെ കോണ്‍ഗ്രസ് തിരിച്ചെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here