അംബാനിയുടെ പിന്തുണ കോൺഗ്രസിന്; വീഡിയോ

മുംബൈ ഘടകം കോൺഗ്രസ് അധ്യക്ഷൻ മിലിന്ദ് ദേവ്റെയുടെ സ്ഥാനാർഥിത്വത്തെ പരസ്യമായി പിന്തുണച്ച് വ്യവസായി മുകേഷ് അംബാനി. മിലിന്ദ് ദേവ്റേ പുറത്തിറക്കിയ പ്രചാരണ വിഡിയോയിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ പിന്തുണ അറിയിക്കുന്നത്. മുംബൈ സൗത്തിലാണ് മിലിന്ദ് മത്സരിക്കുന്നത്.

“മിലിന്ദ് ഈസ് ദ മാൻ ഫോർ സൗത്ത് മുംബൈ” എന്നാണ് അംബാനി വീഡിയോയിൽ പറയുന്നത്. “10 വർഷത്തോളം സൗത്ത് മുംബൈയെ പ്രതിനിധാനം ചെയ്ത ആളെന്ന നിലയിൽ മുംബൈ സൗത്ത് നിയോജകമണ്ഡലത്തിലെ സാമൂഹ്യ, സാമ്പത്തിക, സാംസ്കാരിക ആവാസ വ്യവസ്ഥയെപ്പറ്റി മിലിന്ദിന് ആഴമായ അറിവുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.”- അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അംബാനിക്കൊപ്പം കൊടാക്ക് മഹീന്ദ്ര ബാങ്ക് എംഡി ഉദയ് കൊടാക്ക് ഉൾപ്പെടെ അഞ്ചോളം വൻകിട ചെറുകിട വ്യവസായികളും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നു.

മോദി സർക്കാരിൻറെ ഭരണത്തിൽ നേട്ടമുണ്ടാക്കിയത് അംബാനി കുടുംബം മാത്രമാണെന്ന തരത്തിൽ കോൺഗ്രസ് പ്രചാരണം നടത്തുന്നതിനിടെയാണ്, കോൺഗ്രസ് സ്ഥാനാർഥിക്ക് മുകേഷ് അംബാനി പരസ്യ പിന്തുണ നൽകുന്നതെന്നതും ശ്രദ്ധേയമാണ്.

മുകേഷ് അംബാനിയുടെ സഹോദരൻ അനിൽ അംബാനിയുടെ കമ്പനിക്ക് കേന്ദ്ര സർക്കാർ റഫാൽ യുദ്ധവിമാനനിർമാണകരാർ നൽകിയത് വിവാദത്തിലാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More