രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്കാ ഗാന്ധി വയനാട്ടിലേക്ക്

രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ശനിയാഴ്ച വയനാട്ടിലേക്ക് എത്തുമെന്ന് കെ സി വേണുഗോപാല്‍ എംപി അറിയിച്ചു.
പ്രചമണത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികൡ പങ്കെടുക്കുന്ന പ്രിയങ്ക ഗാന്ധി ശനിയാഴ്ച രാവിലെ പത്ത് മണിക്ക് കണ്ണൂര്‍ വിമാനത്താവളത്തിലാണെത്തുക.

തുടര്‍ന്ന്, 10.30 ന് മാനന്തവാടിയില്‍ പൊതു യോഗത്തില്‍ പങ്കെടുക്കും. 2 .15 നു വാഴക്കണ്ടി കുറുമകോളനിയില്‍ പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വസന്തകുമാറിന്റെ കുടുംബത്തെയും സന്ദര്‍ശിക്കും.

ഒന്നരക്ക് പുല്‍പ്പള്ളിയില്‍ കര്‍ഷക സംഗമത്തില്‍ പങ്കെടുത്തശേഷം മൂന്നു മണിക്ക് നിലമ്പുരിലും നാലിന് അരീക്കോടും പൊതു യോഗങ്ങളില്‍ പങ്കെടുക്കുമെന്നും വേണുഗോപാല്‍ അറിയിച്ചു.

Top