Advertisement

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഗോൾ കീപ്പർമാരിലൊരാൾ ഇനി ബ്ലാസ്റ്റേഴ്സിൽ

April 18, 2019
Google News 0 minutes Read

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഗോൾ കീപ്പർമാരിൽ ഒരാൾ കേരളാ ബ്ലാസ്റ്റേഴ്സിനു സ്വന്തം. യുവ ഇന്ത്യൻ ഗോൾ കീപ്പർ ലവ്പ്രീത് സിംഗിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ഐ ലീഗിലും ഐഎസ്എല്ലിലും കളിക്കുന്ന ഗോൾ കീപ്പർമാരിൽ ഏറ്റവും നീളം കൂടിയ ഗോൾ കീപ്പർമാരിൽ ഒരാളാണ് ഈ 20 വയസ്സുകാരൻ. ബെംഗളൂരു എഫ്സി ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധു മാത്രമാണ് ഇന്ത്യയിൽ ലവ്പ്രീതിനേക്കാൾ ഉയരം കൂടിയ ഗോൾ കീപ്പർ. 195 സെന്റിമീറ്ററാണ് താരത്തിന്റെ ഉയരം.

ഇന്ത്യൻ ആരോസിന്റെ ഗോൾ കീപ്പറായ ലവ്പ്രീത് സിങ് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഐ ലീഗിൽ അരങ്ങേറ്റം നടത്തിയത്. കഴിഞ്ഞ സീസണിൽ യുവ താരം ധീരജ് സിങ്ങിന് അവസരം നൽകിയ കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ മറ്റൊരു ഇന്ത്യൻ ആരോസ് താരമായ രാഹുൽ കെപിയെയും സ്വന്തമാക്കിയിരുന്നു. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് റയൽ കാശ്മീർ ഗോൾ കീപ്പറായിരുന്ന ബിലാൽ ഖാനെയും സ്വന്തമാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here