സി.പി.എമ്മിന്റെ ഹിഡന്‍ അജണ്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നടപ്പാക്കുകയാണെന്ന് ബിജെപി ദേശീയ സമിതി അംഗം പി. കെ. കൃഷ്ണദാസ്

സിപിഎമ്മിന്റെ ഹിഡന്‍ അജണ്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നടപ്പാക്കുകയാണെന്നു ബിജെപി ദേശീയ സമിതി അംഗം പി. കെ. കൃഷ്ണദാസ്.നിഷ്പക്ഷരായി പ്രവര്‍ത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ സിപിഎമ്മിന്റെ ചട്ടകമായാണ് പ്രവര്‍ത്തിക്കുന്നത്.

ഇതിന് മറുപടിയായി തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കേരളവും മോദിയോടൊപ്പം ആവും.
എല്‍ഡിഎഫും യുഡിഎഫും സംയുക്ത സ്ഥാനാര്‍ത്ഥി നിര്‍ത്തി എന്‍ഡിഎയെ നേരിടുന്നതാണ് നല്ലതെന്ന് പികെ കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ അശ്ലീലമാണ്.മാത്രമല്ല, ഈ തെരഞ്ഞെടുപ്പില്‍ കമ്മീഷന്റെ ചട്ടംലംഘിച്ചുകൊണ്ട് ശബരിമല തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top