ലോക്‌സഭ തെരഞ്ഞെടുപ്പിൽ സമദൂര നിലപാട് ആവർത്തിച്ച് സൂസെപാക്യം

ലോക്‌സഭ തെരഞ്ഞെടുപ്പിൽ സമദൂര നിലപാട് ആവർത്തിച്ച് ലത്തീൻ സഭാ അധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് ഡോ.എം സൂസെപാക്യം. സഭാഗംങ്ങളുടെ മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാം. സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും അനുകൂല നിലപാടില്ല .എല്ലാവരിലെയും നന്മ മാത്രം കാണുന്നുവെന്നും ആർച്ച് ബിഷപ്പ് സൂസെപാക്യം വ്യക്തമാക്കി.

തിരുവനന്തപുരം മണ്ഡലത്തിലെ തീരദേശ മേഖലകളിലുൾപ്പെടെ നിർണായക സ്വാധീനമുള്ള ലത്തീൻ സഭ തിരഞ്ഞെടുപ്പിൽ സമദൂര നിലപാട് ആവർത്തിച്ചു. രാജ്യത്തെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നതാവണം തിരഞ്ഞെടുപ്പ്. ആരയും അനുകൂലിച്ചും പ്രതികൂലിച്ചും നിലപാടെടുക്കില്ലെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപതാ മേജർ ആർച്ച് ബിഷപ്പ് ഡോ.എം സൂസെപാക്യം.

വർഗീയത വളർത്തുന്ന ശക്തികൾക്കെതിരെ ജാഗ്രത വേണമെന്ന് രൂപതാദ്ധ്യഷൻ വ്യക്തമാക്കി അതെ സമയം. ഓഖി ദുരന്തത്തിലുൾപ്പെടെ തിരദേശ മേഖലക്കു ലഭിക്കേണ്ട സഹായങ്ങൾ പൂർണമായില്ലെന്ന് ആർച്ച് ബിഷപ്പ് സൂസെപാക്യം പറഞ്ഞു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top