Advertisement

സുസുക്കിയുടെ ആഡംബര സ്ട്രീറ്റ് ഫൈറ്റര്‍ GSX-S750 ഇന്ത്യന്‍ നിരത്തുകളിലേക്ക്

April 18, 2019
Google News 1 minute Read

സുസുക്കിയുടെ GSX-S1000ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സുസുക്കിയുടെ ആഡംബര സ്ട്രീറ്റ് ഫൈറ്റര്‍ മോഡലായ GSX-S750യുടെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യയിലെത്തി.
രൂപകല്‍പ്പനയില്‍ മാറ്റങ്ങളുമായെത്തിയ പുതിയ പതിപ്പിന് 7.46 ലക്ഷം രൂപ മുതലാണ് ഡല്‍ഹിയിലെ എക്സ്ഷോറൂം വില.

കഴിഞ്ഞ വര്‍ഷമാണ് സുസുക്കി GSX-S മോഡല്‍ ബൈക്കുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കുന്നത്.  ഹയാബുസയ്ക്ക് ശേഷം സുസുക്കി ഇറക്കുമതിവഴി പ്രാദേശികമായി അസംബ്ലിള്‍ ചെയ്ത് നിരത്തിലെത്തിക്കുന്ന വലിയ രണ്ടാമത്തെ ബൈക്ക് എന്ന പ്രത്യേകതയും GSX-S750 നുണ്ട്.

മുമ്പുണ്ടായിരുന്ന കളറുകള്‍ക്ക് പുറമെ, മെറ്റാലിക് മാറ്റ് ബ്ലാക്ക്, പേള്‍ ഗ്ലേസിയര്‍ വൈറ്റ് എന്നീ രണ്ട് പുതിയ നിറങ്ങള്‍ കൂടി പുതിയ പതിപ്പില്‍ സുസുക്കി അവതരിപ്പിക്കുന്നുണ്ട്. ഇതിന് പുറമെ, കൂടുതല്‍ ഗ്രാഫിക്സും നല്‍കിയിട്ടുണ്ട്. V രൂപത്തിലുള്ള ഹെഡ്‌ലാംമ്പ്, ബ്രൈറ്റ്‌നസ് അഡ്ജസ്റ്റ് ചെയ്യാവുന്ന എല്‍സിഡി ഇന്‍സ്ട്രുമെന്റ് പാനല്‍, 17 ഇഞ്ച് അലോയി വീല്‍ എന്നിവയാണ് വാഹനത്തിന്റെ പ്രത്യേകതകള്‍.

2125 എംഎം നീളവും 785 എംഎം വീതിയും 1055 എംഎം ഉയരവും 1455 എംഎം വീല്‍ബേസും 820 എംഎം സീറ്റ് ഹൈറ്റുമാണ് പുതിയ സുസുക്കിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. 16 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. ത്രീ മോഡ് ട്രാക്ഷന്‍ കണ്‍ട്രോള്‍ സുരക്ഷയ്ക്കായി വാഹനത്തിലില്‍ പുതിയതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 6 സ്പീഡാണ് ട്രാന്‍സ്മിഷനില്‍ 114 ബിഎച്ച്പി പവറും 81 എന്‍എം ടോര്‍ക്കുമേകുന്ന 749 സിസി ഫോര്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് കരുത്ത് പകരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here