എറണാകുളത്ത് മത്സരം ബിജെപിയും കോൺഗ്രസും തമ്മിൽ; സിപിഐഎം മത്സരിക്കുന്നത് മൂന്നാം സ്ഥാനത്തിനെന്ന് അൽഫോൺസ് കണ്ണന്താനം

എറണാകുളം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി രാജീവ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് എൻഡിഎ സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനം. എറണാകുളത്ത് മത്സരം ബിജെപിയും കോൺഗ്രസും തമ്മിലാണ്. തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചപ്പോൾ മാധ്യമങ്ങൾ പറഞ്ഞത് കേരളത്തിൽ ത്രികോണ മത്സരമാണ് എന്നാണ്. മിക്കവാറും മണ്ഡലങ്ങളിൽ ബിജെപിയും, കോൺഗ്രസും തമ്മിൽ നേരിട്ടാണ് മത്സരമെന്നും കണ്ണന്താനം ട്വിറ്ററിൽ കുറിച്ചു.
കണ്ണന്താനം ട്വീറ്റ് ചെയ്തത്
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മാധ്യമങ്ങൾ പറഞ്ഞത് കേരളത്തിൽ ത്രികോണ മത്സരമാണ് എന്നാണ്. ഇപ്പോൾ മിക്കവാറും മണ്ഡലങ്ങളിൽ ബിജെപിയും, കോൺഗ്രസ്സും തമ്മിൽ നേരിട്ടാണ് മത്സരം. എറണാകുളവും അതിന് നിന്നും വ്യത്യസ്തമല്ല. രണ്ടാം സ്ഥാനത്തുനിന്നും വളരെ താഴെയായിരിക്കും സിപിഎമ്മിൻറെ മൂന്നാം സ്ഥാനം.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മാധ്യമങ്ങൾ പറഞ്ഞത് കേരളത്തിൽ ത്രികോണ മത്സരമാണ് എന്നാണ്. ഇപ്പോൾ മിക്കവാറും മണ്ഡലങ്ങളിൽ ബിജെപിയും, കോൺഗ്രസ്സും തമ്മിൽ നേരിട്ടാണ് മത്സരം. എറണാകുളവും അതിന് നിന്നും വ്യത്യസ്തമല്ല. രണ്ടാം സ്ഥാനത്തുനിന്നും വളരെ താഴെയായിരിക്കും സിപിഎമ്മിൻറെ മൂന്നാം സ്ഥാനം pic.twitter.com/CBOEnIdZGN
— Chowkidar Alphons KJ (@alphonstourism) April 19, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here