Advertisement

സംസ്ഥാനത്ത് പലയിടത്തും കനത്ത വേനൽമഴ ; വ്യാപക നാശനഷ്ടം

April 19, 2019
Google News 0 minutes Read

കൊടും ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് പലയിടത്തും കനത്ത വേനൽ മഴ. ശക്തമായ കാറ്റിലും ഇടിമിന്നലിലും വ്യാപകമായ നാശനഷ്ടവുമുണ്ടായിട്ടുണ്ട്. ചേർത്തലയിൽ വേനൽ മഴയോടനുബന്ധിച്ചുണ്ടായ ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് വ്യാപക നാശനഷ്ടമാണുണ്ടായത്. 18 ഓളം വീടുകൾക്കും വ്യപാര സ്ഥാപനങ്ങൾക്കും ശക്തമായ കാറ്റിൽ നാശം സംഭവിച്ചു. ചെങ്ങന്നൂർ കാരക്കോട് ഇടിമിന്നലിൽ വീടിന് കേടുപാടുകൾ പറ്റി.

കോഴിക്കോട് ഉള്ള്യേരിയിൽ കാറ്റിൽ മരം കടപുഴകി വീടിനു മുകളിലേക്ക് വീണ് മേൽക്കൂര തകർന്നു. സംസ്ഥാനത്ത് വെള്ളിയാഴ്ചയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here