ഈജിപ്റ്റില്‍ നാളെ മുതല്‍ മൂന്നു ദിവസത്തേക്ക് ജനഹിത പരിശോധന

ഈജിപ്റ്റില്‍ നാളെ മുതല്‍ ജനഹിത പരിശോധന. മൂന്നുദിവസം നീണ്ടു നില്‍ക്കുന്ന ജനഹിതപരിശോധന ശനിയാഴ്ചയാണ് ആരംഭിക്കുക.
ഈജിപ്തിലെ നിലവിലെ പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍-സിസിയെ 2030 വരെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കുന്ന ഭരണഘടനാ സാധ്യതയെ മുന്‍ നിര്‍ത്തിയാണ് ജനഹിത പരിശോധന സംബന്ധിച്ച് വോട്ടെടുപ്പ് നടത്തുക.
എന്നാല്‍, ജനഹിത പരിശോധനയില്‍ സിസിയെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കുന്ന ഭരണഘടനാ സാധ്യത തള്ളണമെന്നും ജനാധിപത്യത്തിനു നേരെയുള്ള അതിക്രമം തടയണം എന്നുമാണ് ഇടതുപാര്‍ട്ടികള്‍ ആരോപിക്കുന്നത്. ഈജിപ്ഷ്യന്‍ ഭരണഘടന അനുസരിച്ച് രണ്ടുവട്ടമാണ് ഒരാള്‍ക്ക് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ കഴിയുക. ഓരോ വട്ടവും നാലുമുതല്‍ ആറു വര്‍ഷം വരെ കാലാവധിയാണു ലഭിക്കുക.
64-കാരനായ പ്രസിഡന്റ് മുഹമ്മദ് മുര്‍സി2014 ലാണ് അധികാരത്തിലെത്തുന്നത്.
തന്റെ പണവും അധികാരവും ഉപയോഗിച്ച് പ്രതിപക്ഷത്തെ ഇല്ലാതാക്കാന്‍ സിസി ശ്രമിക്കുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അടക്കമുള്ളവരുടെ ആരോപണം. പ്രതിപക്ഷത്തിനെ തികച്ചും അടിച്ചമര്‍ത്തുന്ന തരത്തിലുള്ള നീക്കമാണ് പ്രസിഡന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് . ഭേദഗതികള്‍ തള്ളണമെന്നു ജനങ്ങളോട് ആവശ്യപ്പെടാന്‍ ബാനറുകള്‍ ഉപയോഗിക്കാന്‍ പോലും വിലക്ക് ഏര്‍പ്പടുത്തിയിരിക്കുകയാണെന്നും പ്രതിപക്ഷം പരാതി ഉന്നയിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here